Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൊറൊണക്കാലത്തും പലിശക്കാർക്കെതിരെ പലിശവിരുദ്ധസമിതിയുടെ ശക്തമായ ഇടപെടൽ

കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും
തകൃതിയായി തുടരുന്നു.പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട്   നടത്തി ദുരിതത്തിലായ നാലോളംആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി ഇടപെട്ട്  തിരികെവാങ്ങി നൽകി.വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇവർ മലയാളിയായ പലിശക്കാരനിൽ നിന്നും പണം വാങ്ങിയത്.ഇതിനിടെ കോവിഡ് 19 കാരണം ജോലിയും വരുമാനവും നിലച്ച ഇവർക്ക്  പലിശതിരിച്ചടക്കാൻ സാധിക്കാതെ വന്നപ്പോഴാണ് സമിതിയെ സമീപിക്കുന്നത്.പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഉപദേശക സമിതി അംഗവും കേരളപ്രവാസി കമ്മീഷൻ അംഗവുമായ  കണ്ണൂർ സുബൈർ, സെക്രട്ടറി ദിജീഷ്, കൺവീനർയോഗാനന്ദ്, നാസർ മഞ്ചേരി എന്നിവർ ചേർന്ന് പാസ്പോർട്ടുകൾ  ഇരകൾക്ക്
കൈമാറി.  ഇപ്പോൾ നാട്ടിലുള്ള പലിശക്കാരനിൽ നിന്നും പാസ്പോർട്ടുകൾ തിരികെ
ലഭിക്കാൻ ശക്തമായ ഇടപെടലുകൾ നടത്തേണ്ടി വന്ന സമിതിക്ക് ഇതിനായി കണ്ണൂർ
സുബൈറിന്റേയും,  സിയാദ് ഏഴംകുളത്തിന്റെയും ഇടപെടലുകൾ വളരെയധികം
സഹായകരമായി. കൂടുതൽ പാസ്പോർട്ടുകൾ ഇയാളുടെ കൈവശമുണ്ടാവാൻ
സാധ്യതയുണ്ടെന്നും അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ
സമിതിക്ക് ലഭിക്കാനിടയുണ്ടെന്നുമാണ് സമിതിയുടെ വിലയിരുത്തൽ.
യാതൊരു സാഹചര്യത്തിലും പാസ്പോർട്ടോ ഒപ്പിട്ട ബ്ലാങ്ക്  മുദ്രപത്രമോ ഒരു
ഇടപാടുകൾക്കും ഈടായി നൽകരുതെന്ന് ഭാരവാഹികൾ പൊതു സമൂഹത്തോട്
അഭ്യർത്ഥിച്ചു.സമിതിക്ക് ലഭിച്ച മറ്റ് ചില പരാതികളിന്മേലുള്ള ഇടപെടലുകൾ
ഉടനുണ്ടാവുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.ബഹ്‌റൈനിലെ  സാമൂഹിക പ്രവർത്തരുടേയും വിവിധ സംഘടനാ ഭാരവാഹികളും അംഗങ്ങളായപലിശ വിരുദ്ധ സമിതിയുമായി ബന്ധപ്പെട്ട  കൂടുതൽ വിവരങ്ങൾക്ക് 33882835,35050689 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണെന്ന്  ഭാരവാഹികൾ അറിയിച്ചു.

14 October 2024

Latest News