Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്ററിൻറെ പതിനാലാം വാർഷികത്തോടനുബന്ധിച്ചു ദുരിതത്തിൽ പെട്ട് വലയുന്ന ഒരു പാട് പ്രവാസികൾക്കായി ഭക്ഷണവിതരണം നടത്തി

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്ററിൻറെ പതിനാലാം വാർഷികത്തോടനുബന്ധിച്ചു കഴിഞ്ഞ രണ്ടു മാസക്കാലമായി , കോവിഡ്  ദുരിതത്തിൽ പെട്ട് വലയുന്ന ഒരു പാട് പ്രവാസികൾക്കായി ഭക്ഷണവിതരണം നടത്തിവരികയായിരുന്നു. റമദാൻ പുണ്യമാസത്തിൽ, സാധാരണയായി നടത്തിവരാറുള്ള ഇഫ്‌താർ മാറ്റിവച്ച് , കൂടുതൽ മാനുഷികസേവനങ്ങൾക്കാണ് പാക്‌ട് ഇത്തവണ പ്രാമുഖ്യം  നൽകിയത്.

ബഹ്‌റിനിൽ , കാരുണ്യപ്രവർത്തനങ്ങൾക്കു ഏറ്റവും കൂടുതൽ മുൻതൂക്കം നൽകുന്ന ഇന്ത്യൻ ക്ലബും ബഹ്റൈൻ കേരള സോഷ്യൽ ഫോറവുമായി (BKSF) കൈകോർത്തു, ഇന്നലെ (23 May 2020),  BKSF കമ്മ്യൂണി ഹെൽപ്പ് ഡെസ്ക്കിന്റെ സഹായഹസ്തത്തിലേക്കുള്ള ഫണ്ട് പാക്‌ട് ചീഫ് കോഡിനേറ്റർ ശ്രീ ജ്യോതി മേനോൻ  BKSF പ്രവർത്തകടീം കൺവീനർ  ശ്രീ ഹാരിസ് പഴയങ്ങാടിക്ക്, കൈമാറി.  

ഇന്ത്യൻ ക്ലബ് കമ്മ്യൂണിറ്റി ഹെൽപ്പ് ഡെസ്ക്കിന്റെ സഹായഹസ്തത്തിലേക്കുള്ള ഫണ്ട് പാക്‌ട് പ്രസിഡന്റ് കെ ടി രമേശും ജനറൽ സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണനും ചേർന്ന് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫിന് കൈമാറി.

കൂടാതെ  5 പേർക്കുള്ള യാത്രാ ടിക്കറ്റും  പാക്‌ട് വാഗ്ദാനം ചെയ്തു.  ടിക്കറ്റുകൾക്കായി  ബന്ധപ്പെടേണ്ട നമ്പർ :  3981 4968, 6634 6934

ചടങ്ങിൽ BKSF രക്ഷാധികാരി ശ്രീ ബഷീർ അമ്പലായി , പാലക്കാട് ആർട്ട്സ് & കൾച്ചറൽ തിയേറ്റർ പ്രസിഡന്റ് ശ്രീ കെ ടി രമേശ് ജനറൽ സെക്രട്ടറി സതീഷ് BKSF കോഡിനേറ്റർ, അൻവർ കണ്ണൂർ, ഭാരവാഹികളായ മൺസൂർ, സത്യൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു.

14 October 2024

Latest News