Mon , Jul 06 , 2020

സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി. | കണ്ണൂർ എക്സ്പാറ്റ്സ് ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി | സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു | ഇന്ത്യൻ ക്ലബ് ബഹ്‌റൈനിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു. | കൊച്ചിൻ കലാഭവൻ ബഹറിൻ ഫ്രാഞ്ചൈസി ഐമാക് ബഹറിൻ മീഡിയ സിറ്റി -ക്ക്...സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു .. | നിർധനർക്ക് സമാജം സൗജന്യ വിമാനയാത്രയൊരുക്കുന്നു | ഹ്രസ്വചിത്രം ഫോഗ് റീലിസിനൊരുങ്ങുന്നു | ജൂൺ 20: ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനം ആചരിക്കുന്നു . |

ബി കെ എസ് നോർക്ക സമാനതകളില്ലാത്ത സഹായ കേന്ദ്രം

ബഹറിൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ്  കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ഒരു മാസത്തിലധികം പിന്നിട്ടുബോൾ ബഹറിനിലെ ഇന്ത്യൻ സമൂഹത്തിലും സവിശേഷമായി മലയാളികൾക്കിടയിലും സമാനതകളില്ലാത്ത  സഹായ വിതരണത്തിനും വിവര ശേഖരണങ്ങൾക്കും ഹെൽപ്പ് ഡെസ്ക്ക് സാക്ഷിയായി.
 
ഇരുപത്തി നാല് മണിക്കുർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചപ്പോൾ ആവശ്യക്കാർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്ന സംവിധാനമായിരുന്നു. പിന്നീട് ആവശ്യങ്ങളുടെ സ്വഭാവം മാറി, മരുന്ന്, വിമാനയാത്രാ സംശയങ്ങൾ, ജോലി സംബന്ധമായ നിയമ സഹായങ്ങൾ, താമസ സൗകര്യം, ക്വൊറൻറയിൻ സംവിധാനം ,കൗൺസിലിങ്ങ്മുതൽ വാഹന സൗകര്യമില്ലാത്തവർക്ക്  കോവിഡ് ടെസ്റ്റിന് വാഹന സൗകര്യം വരെ ഏർപ്പെടുത്താവുന്ന വിധം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തേണ്ടി വന്നതായി ബഹറിൻ കേരളിയ സമാജം  പ്രസിഡണ്ട്, പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
 
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരണമാണ് നോർക്ക കോവിഡ്ഹെൽപ്പ് ഡെസ്ക്ക് കോവിഡ് ബഹറിൻ കേരളിയ സമാജത്തിൽ  ആരംഭിച്ചത്. തുടർന്ന് ബി.കെ എസിൻ്റെ നേതൃത്വത്തിൽ ലോക കേരള സഭ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ബഹറിനിലെ   വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളുടെ എ കോപന സമിതി നിലവിൽ വന്നു, ഇതു വഴി ആവശ്യ വസ്തുക്കളുടെ വിതരണവും എ കോപനവും എളുപ്പമായി.വിവിധ രാഷ്ടീയ സാമുഹ്യ സംഘടനകൾ സജീവമായി പങ്കാളികളാവുകയും വിയോജിപ്പുകൾ മാറ്റി വെച്ച് പരസ്പരം  സഹകരിച്ച് പ്രവർത്തിച്ചത് കോവിഡ് ഭീതിയുടെ ഗൗരവം ഉൾക്കൊണ്ടതിൻ്റെ മാതൃക പരമായ സൂചനയായിരുന്നു.കാപ്പിറ്റൽ ഗവർണറേറ്റിൻ്റെ സഹകരണത്തോടെ ദിവസവും അഞ്ചുറോളം ഇഫ്താർകിറ്റുകളാണ്സമാജംകേന്ദ്രമാക്കിനിത്യനേവിതരണംചെയ്യുന്നത്,പി.വി.രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ  സോമൻ ബേബി, സി.വി നാരായണൻ, വർഗ്ഗീസ് കാരക്കൽ, കെ.ടി സലീം, സമാജം എക്സിക്യൂട്ടിവ് മെംബർമാരായ ദേവദാസ് കുന്നത്ത്, ശരത്ത് നായർ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന കോൾ സെൻ്റെറിൽ രാജേഷ് ചേരാവള്ളി(ഹെൽപ്പ് ഡെസ്ക്ക് കൺവീനർ) വേണു ഗോപാൽ, ഉണ്ണി കൃഷ്ണൻ പിള്ള, ടോണി പെരുമാനൂർ , മോഹിനി തോമസ് ,സക്കറിയ T എബ്രഹാം, ജയ രവികുമാർ ,ശാന്ത രഘു ,ബിന്ദു രാം , സിജീ ബിനു ,അനിത തുളസി , Kട പ്രസാദ്. ദിലിഷ് കുമാർ,  തുടങ്ങിയവരാണ് കോളുകൾ സ്വീകരിച്ച് സഹായ പ്രവർത്തനങ്ങൾ എ കോപിപ്പിക്കുന്നത്. ആളുകളുടെ വിവിധതരം അന്വേഷണങ്ങൾ അവസാനിക്കുന്നതു വരെയും കോവിഡ്പ്രതിസന്ധി നിയന്ത്രണ വിധേയമാ വുന്നതുവരെയും ഹെൽപ്പ് ഡസ്ക്ക്  പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാനാണ് പ്രവർത്തകരുടെ തീരുമാനം

6 July 2020

Latest News