Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പഴയിടം മോഹനന്‍ നമ്പൂതിരിക്ക്ബി കെ എസ് പാചകരത്ന പുരസ്കാരം

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈന്‍ കേരളീയ സമാജം പാചകകലയിലെ കുലപതി ശ്രീ പഴയിടം മോഹനന്‍ നമ്പൂതിരിയെ പാചകരത്ന പുരസ്കാരം നല്കി ആദരിക്കുന്നു. 29 വര്ഷങ്ങള്ക്കു  മുമ്പ് യാദൃശ്ചികമായി പാചകകലയില്‍ തന്റേതായ ശൈലിയുമായി യാത്ര ആരംഭിച്ച ശ്രീ നമ്പൂതിരി ഇന്ന് മലയാളിയുടെ രുചി മോഹങ്ങളുടെ പര്യായമായി . സ്കൂള്‍ യുവജനോത്സവ വേദികളിലും കേരളത്തിലും വിദേശത്തുമായി വിവാഹങ്ങള്ക്കും  ഇതര ചടങ്ങുകള്ക്കും  സദ്യയോരുക്കുന്നുണ്ട്.വിശക്കുന്ന വയറിനു അന്നം നല്കു ന്നതിനേക്കാള്‍ പുണ്യം വേറെയില്ലെന്ന് വിശ്വസിക്കുന്ന ശ്രീ മോഹനന്‍ നമ്പൂതിരി ഇതിനോടകം രണ്ടര കോടിയോളം പേര്ക്ക് സദ്യയിരുക്കിയിട്ടുണ്ട്.ഒന്പാതു വര്‍ഷങ്ങള്‍ക്കു  മുന്പ് ആദ്യമായി ബി കെ എസ്സില്‍  ഓണസദ്യക്ക്‌ നേതൃത്വം നല്കുനവാന്‍ എത്തിച്ചേര്‍ന്ന നമ്പൂതിരി ഇന്നും പകരകാരനില്ലാത്ത സാനിദ്ധ്യമായിതുടരുന്നു. കൈപുണ്യത്തില്‍ പരമ്പരാഗത ശൈലിയിലും  തന്റേതായ രുചി ഭേദങ്ങളുമായി  അന്ന് വരെ കാണാത്ത വിഭവങ്ങള്‍ ഓരോന്നായി മുന്നിലെത്തിച്ചപ്പോള്‍ മനസ്സുനിറഞ്ഞു പുഞ്ചിരിച്ച മുഖത്ത് തെളിയുന്ന കൌതുകമായിരുന്നു അന്ന് സമാജം അംഗങ്ങള്ക് നമ്പൂതിരി സമ്മാനിച്ചത്. ഇക്കുറിയും അത്ഭുതപ്പെടുത്തുന്ന  രഹസ്യ ചേരുവകളുമായി ഒരു പായസ മധുരം സമാജം അംഗങ്ങള്‍ക്ക് സമ്മാനിക്കുന്നുണ്ട്.സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ തുടര്ച്ച യായി സദ്യക്ക് നെതുത്വം നല്കി വരുന്ന മോഹനന്‍ നമ്പൂതിരിക്ക് കഴിഞ്ഞ വര്ഷം പാചക ശ്രേഷ്ട പുരസ്കാരം നല്കി കേരള സര്ക്കാര്‍ ആദരിച്ചിരുന്നു.ജി സി സി രാഷ്ട്രങ്ങള്‍ , അമേരിക്ക , ആസ്ത്രേലിയ, തെക്കേ ആഫ്രിക്ക തുടങ്ങി മലയാളികള്‍ ഉള്ള എല്ലാ ഇടങ്ങളിലും മലയാളിയുടെ രുചി മോഹങ്ങള്ക്ക്  സംതൃപ്തി നല്കിം സദ്യ ഒരുക്കിയിട്ടുള്ള ശ്രീ നമ്പൂതിരിക്ക്  പാചകരത്ന പുരസ്കാരം നല്കി് ആദരിക്കുന്നതില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നു സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള ,സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.സമാജം ഒക്ടോബര്‍ 4ന് സംഘടിപ്പിക്കുന്ന 5000 പേര്ക്ക്  ഒരുക്കുന്ന ഓണസദ്യയോടനുബന്ധിച്ചുള്ള ചടങ്ങില്‍ ഓണസദ്യക്ക്‌ നേതൃത്വം നല്കുയവാനായി എത്തിച്ചേര്ന്നണ ശ്രീ മോഹനന്‍ നമ്ബൂതിര്‍ക്ക് പുരസ്ക്കാരം സമര്പ്പിക്കും.

25 April 2024

Latest News