Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തെരഞ്ഞെടുപ്പ് കൺവെൻഷൻ കൊട്ടികലാശത്തോടു കൂടി.

ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യൻ ജനാധിപത്യത്തിന് പ്രവാസിയുടെ കാവൽ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന തെരെഞ്ഞെടുപ്പ് കൺവെൻഷനും കൊട്ടി കലാശവും ഇന്ന് (ശനിയാഴ്ച) രാത്രി 8 മണിക്ക് നടക്കും.

ഉന്നതവും ഉദാത്തവുമായ മഹനീയ സംസ്കാരത്തിന്റെ ഈറ്റില്ലവും പേറ്റില്ലവുമായി ഒരുപിടി ആശയങ്ങളെ നൊന്തു പെറ്റും, അനേകം മതങ്ങളെ നെഞ്ചിലേറ്റിയും ഇന്ത്യ എന്ന മഹാരാജ്യം ലോകത്തിനു മുമ്പിൽ ഉയർത്തി പിടിച്ച മതേതര പൈതൃകങ്ങളും, മത സൗഹാർദ്ദ പാരമ്പര്യവും, തച്ചുടച് മാനവ സ്നേഹത്തിന്റെ മഹനീയ മാതൃകയായ കേരളത്തിൽ പോലും അനൈക്യത്തിന്റെ വിത്തുകൾ പാകി വർഗീയ വിധ്വംസനത്തിന്റെ വേരുകൾ മുളപ്പിക്കുന്ന മോദിയുഗം അവസാനിക്കേണ്ടതുണ്ട്.

താനെന്ത് ഭക്ഷണം കഴിക്കണം, താനെന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശങ്ങൾ പോലും ഹനിക്കുന്ന രൂപത്തിൽ വർഗീയമായി ചേരി തിരിച്ചു അഖണ്ഡ ഭാരതത്തെ ഇല്ലായ്മ ചെയ്യാനുള്ള സംഘ പരിപാറിന്റെ അജണ്ടകൾ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരേണ്ടതുണ്ട്.


വർത്തമാനകാല രാഷ്ട്രീയ ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ, പാവപ്പെട്ടവരുടെ സംരക്ഷകരെന്നു സ്വയം അവകാശപ്പെടുന്ന, ഇന്ത്യ രാജ്യത്തിൻറെ പുറത്തു നടക്കുന്ന ഗുണ്ടാ വിളയാട്ടങ്ങൾക്കെതിരെ കേരളക്കരയുടെ തെരുവോരങ്ങളിൽ വിളക്ക് കത്തിച്ചു സമര മുദ്രാവാക്യം മുഴക്കുന്ന, തന്നെ കൊല്ലരുതേ എന്ന് യാചിച്ചു കൊണ്ട് കൈ കൂപ്പി നിന്ന ഒരുപാട് ചെറുപ്പക്കാരെ നിഷ്കരുണം കടാരി കുത്തിയിറക്കി അനേകം മാതാപിതാക്കളെ കണ്ണീരണിയിച്ച അക്രമസംഘത്തെ കേരളീയ മണ്ണിൽ നിന്നും പിഴുതെറിയുവാനും
യുഡിഎഫ് സാരഥികളെ വിജയിപ്പിക്കുന്നതിനു
വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് കോൺവെൻഷനിൽ യുഡിഎഫിന്റെ
പ്രമുഖ നേതാക്കൾ പങ്കെടുക്കും.

പരിപാടിയിലേക്ക് ഏവരെയും സഹർഷം സവിനയം സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാവരും കൃത്യ സമയത്തു പങ്കെടുത്തു പരിപാടി വൻ വിജയമാക്കണമെന്നു കെഎംസിസി ജില്ലാ പ്രസിഡന്റ് എ പി ഫൈസലും, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അറിയിച്ചു.

2 December 2023

Latest News