Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നർമ്മ ബഹ്‌റൈൻ ഒന്നാം വാർഷികം ആഘോഷിച്ചു

Repoter: JOMON KURISINGAL

ബഹ്‌റൈനിലെ ആദ്യത്തെ പ്രൊഫഷണൽ മിമിക്സ് ട്രൂപ്പായ, 'നർമ്മ ബഹ്‌റൈന്റെ ' പ്രഥമ വാർഷികം, ജനുവരി മൂന്നാം തീയതി സൽമാനിയ സഗയാ റെസ്റ്റോറന്റിൽ വച്ച് ആഘോഷിക്കപ്പെട്ടു. നർമ്മയുടെ കലാകാരന്മാരും അവരുടെ കുടുംബാഗംങ്ങളും കൂടാതെ, ബഹ്‌റൈനിലെ മറ്റു പ്രമുഖ വ്യക്തികളും ഈ ആഘോഷത്തിൽ പങ്കെടുക്കുകയുണ്ടായി. ബഹ്‌റൈനിലെ പ്രശസ്ത ആർ ജെ ശ്രീ. ഷിബു മലയിൽ , ബഹ്‌റൈൻ എൻ ഇ സി (NEC) മാനേജർ ശ്രീ. സത്യൻ , നർമ്മയുടെ ഒഫീഷ്യൽ സപ്പോർട്ടർ ശ്രീ.രവിചന്ദ്രൻ മോഹൻലാൽ , ബഹ്‌റൈനിലെ പ്രമുഖ അവതാരകനും ഡ്രാമാ ,സിനി ആർട്ടിസ്റ്റ് ശ്രീ. വിനോദ് നാരായണൻ , ബഹ്‌റൈൻ സാമൂഹിക പ്രവർത്തകൻ ശ്രീ. ജോയ് കല്ലമ്പലം എന്നിവർ പ്രധാന അതിഥികളായി ചടങ്ങിൽ സംബന്ധിച്ചു. നർമ്മയുടെ കലാകാരനായ രഞ്ജിത്ത് മാവേലിക്കര അവതാരകനായി എത്തിയ പൊതുപരിപാടിയിൽ, നർമ്മയുടെ മറ്റൊരു കലാകാരനായ ദീപക് തണൽ സ്വാഗത പ്രസംഗം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത നർമ്മയുടെ അഭ്യുദയകാംഷികളായ പ്രമുഖ വ്യക്തികൾക്കെല്ലാം മൊമെന്റോകൾ നൽകി ആദരിച്ചു. തുടർന്ന്, പ്രധാന അതിഥികൾ എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷവേദിയുടെ പകിട്ട് കൂട്ടും വിധം നർമ്മയുടെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നർമ്മയുടെ കലാകാരന്മാരായ പ്രജീഷ് തൊട്ടിപ്പാലം , ഷാജി പ്രകാശ് , സനൽകുമാർ ചാലക്കുടി , ജോഷി ഗുരുവായൂർ , ദീപക് തണൽ , വിമേഷ് , ഷഹർഷാ, വിഷ്ണു , രഞ്ജിത്ത് മാവേലിക്കര , ശ്രീരാജ് , മണി , വിഷ്ണു നാരായണൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

14 September 2024

Latest News