Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു

സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന് ചാർട്ടേർഡ് ചെയ്ത ഗൾഫ് എയർ വിമാനം 172 യാത്രക്കാരുമായി  കൊച്ചിയിലേക്ക് പറന്നു.  ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമായി  കടമ്പകൾ പലതും താണ്ടിയാണ്  ചാർട്ടർ വിമാനം എന്ന ലക്‌ഷ്യം നേടിയെടുത്തത് .ജൂൺ 20 മുതൽ കോവിഡ് ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ യാത്ര ചെയ്യാനാകു എന്ന കേരള സർക്കാർ നിബന്ധന ആശങ്കകൾക്ക് വഴിവെച്ചിരുന്നു. അത് 25 ജൂണിന് ശേഷം മാത്രമേ  പ്രാബല്യത്തിൽ വരു എന്ന് മാറ്റിയതുകൊണ്ടാണ് ഇന്ന് വിമാനത്തിന് പുറപ്പെടാനായത്. മറ്റുള്ള സംഘടനകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവിലാണ് വിമാനം പറത്തിയത് എന്നതിനുള്ള സന്തോഷം ഭാരവാഹികൾ പങ്കുവെച്ചു.  25ന് ശേഷം ടെസ്റ്റുകൾ നടത്തിയേ പോകാൻ പാടുള്ളു എന്ന തീരുമാനത്തിൽ മാറ്റം വന്നില്ലെങ്കിൽ പ്രയാസങ്ങളുടെ ആക്കം കൂട്ടും എന്ന ആശങ്ക ഉണ്ടെങ്കിലും ,   കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും വിമാനം പറത്താൻ വേണ്ട നടപടികളുമായി മുൻപോട്ടുപോകാൻ തന്നെയാണ് രണ്ടു സംഘടനകളുടെയും തീരുമാനം.പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും പിന്തുണ ഇനിയും ഉണ്ടാകണം  എന്ന അഭ്യർഥനയോടെ  കൂടെ പ്രവർത്തിച്ച  എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.സംകൃതി ബഹറിൻ പ്രസിഡന്റ്‌ ശ്രീ സുരേഷ് ബാബു,  ജനറൽ സെക്രട്ടറി പ്രവീൺ നായർ,  KSCA പ്രസിഡന്റ്‌ സന്തോഷ് കുമാർ,  ജനറൽ സെക്രട്ടറി സതീഷ് നാരായണൻ മറ്റ് കമ്മിറ്റി അംഗങ്ങൾ,  ഭാരവാഹികൾ എന്നിവർ യാത്രയയപ്പിന് നേതൃത്വം നൽകി.
 

28 January 2025

Latest News