Tue , Feb 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിർധനർക്ക് സമാജം സൗജന്യ വിമാനയാത്രയൊരുക്കുന്നു

Repoter: Jomon Kurisingal

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ വമ്പിച്ച തൊഴിൽ നഷ്ടങ്ങളും രോഗഭീതിയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിൽ  നിരവധി സഹജീവികളാണ് നാട്ടിലേക്ക് തിരിച്ച് പോവാൻ ആഗ്രഹിക്കുന്നത്.  സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം യാത്ര മുടങ്ങിയിരിക്കുന്ന നൂറുകണക്കിന് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബഹറിൻ കേരളീയ സമാജം ആരംഭിച്ചു കഴിഞ്ഞതെന്ന്  സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
നിർധനരും അർഹരുമായ ആളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരായിക്കും സൗജന്യ വിമാനയാത്രാ പദ്ധതിയിലൂടെ നാട്ടിലെത്തുക.യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടനെ ലഭ്യമാവുമെന്നും ജൂലായ് മാസം മധ്യത്തിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുകയെന്നും സമാജം പത്രകുറിപ്പിൽ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
ഇതിനകം ചാർഡേട്ട് വിമാന സർവീസിലൂടെ ആയിരത്തിലധികം ആളുകളെ നാട്ടിലെത്തിച്ചു.  ഇനിയും അഞ്ച് വിമാനങ്ങളുടെ യാത്രാനുമതിക്കായുള്ള   അന്തിമ ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അനുമതി ലഭിച്ച മുറയ്ക്ക്  രണ്ടാം ഘട്ട വിമാന സർവ്വീസുകൾ പുനരാരംഭിക്കും.
 

11 February 2025

Latest News