കോഴിക്കോട് പ്രവാസി ഫോറം 2021- 22 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) വാർഷിക ജനറൽബോഡി യോഗം ചേർന്ന് 2021- 22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓറ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേരിട്ടും മറ്റ് അംഗങ്ങൾ ഓൺലൈനിലൂടെയും പങ്കെടുത്തു. പ്രസിഡണ്ട് വി.സി. ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ വാർഷിക റിപ്പോർട്ടും ട്രഷറർ ജയേഷ്.വി.കെ.മേപ്പയ്യൂർ വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും യോഗം ചർച്ച ചെയ്ത് അവ അംഗീകരിക്കുകയും ചെയ്തു.തുടർന്ന് നടന്ന ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് കെ. ടി. സലിം നിയന്ത്രിച്ചു.
2021-22 വർഷത്തെ കമ്മറ്റി പ്രസിഡന്റ് ആയി സുധീർ തിരുനിലത്തിനെയും ജനറൽ സെക്രട്ടറി ആയി ജയേഷ്.വി.കെ മേപ്പയൂരിനെയും ട്രഷറർ ആയി റിഷാദ് വലിയകത്ത് നെയും തിരഞ്ഞെടുത്തു. സ്റ്റിയറിങ് കമ്മിറ്റി കൺവീനർ ജ്യോതിഷ് പണിക്കർ,രക്ഷാധികാരികളായി ഗോപാലൻ വി. സി,കെ. ടി സലീം, രവി സോള, യു കെ ബാലൻ എന്നിവരെയും, മുപ്പത് അംഗങ്ങൾ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളായി ജമാൽ കുറ്റിക്കാട്ടിൽ, ഷാജി.പി, എം. എം. ബാബു ( വൈസ് പ്രസിഡന്റ്മാർ), ഫൈസൽ പാട്ടാണ്ടി, ജിതേഷ് ടോപ്‌മോസ്റ്റ്, രമേശൻ പയ്യോളി (അസിസ്റ്റന്റ് സെക്രട്ടറിമാർ), അഷ്‌റഫ് (അസി. ട്രെഷറർ), സജീഷ് കുമാർ( സെക്രട്ടറി-മെമ്പർഷിപ്പ്), പ്രജിത് നാദാപുരം, സവിനേഷ് (അസി. സെക്രട്ടറി-മെമ്പർഷിപ്പ്), മനോജ് മയ്യന്നൂർ(സെക്രട്ടറി-എൻറർടൈൻമെൻറ്), ശ്രീജിത്ത് എ, അഖിൽരാജ് (അസി.സെക്രട്ടറി-എൻറർടൈൻമെൻ്റ്), ശശി അക്കരാട്(കൺവീനർ- ചാരിറ്റി), വേണു വടകര, ഹരീഷ് പി. കെ .(ജോയൻ്റ് കൺവീനർ-ചാരിറ്റി), സത്യൻ പേരാമ്പ്ര(കൺവീനർ-മീഡിയ/ ഐ.ടി), സുനിൽ കുമാർ, സുധി (ജോയൻ്റ് കൺവീനർ -മീഡിയ/ ഐ. ടി) എന്നിവരെയും
തെരെഞ്ഞെടുത്തു
21 November 2024