Thu , May 02 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോട്ടയം പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിക്കുന്നു

Repoter: ജോമോൻ കുരിശിങ്കൽ

കോട്ടയം പ്രവാസി ഫോറത്തിന്റെയും അൽ‌ ഹിലാൽ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 29 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിക്കുന്നു. സൽമാബാദിലുള്ള അൽഹിലാൽ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 7.30 മുതൽ മുതൽ ഉച്ചയ്ക്ക് 12 വരെ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പിൽ ജില്ലാ വ്യത്യാസമെന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മുതൽ 11 മണി വരെ ആരോഗ്യ വിഷയങ്ങളിൽ പ്രശസ്ത ഡോക്ടർമാർ സംസാരിക്കുന്നു. സംതൃപ്ത കുടുംബം എന്ന വിഷയത്തിൽ 11മണിക്ക് ക്രമീകരിച്ചിരിക്കുന്ന സെമിനാറിന് പ്രശസ്ത കൗൺസിലിംഗ് വിദഗ്ധൻ ഡോ. ജോൺ പനയ്ക്കൽ നേതൃത്വം നൽകും.

അനുദിനജീവിതത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഉപകാരപ്രദമായ പലതരം രക്തപരിശോധനകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷൻ എന്നിവ സൗജന്യമായും, ചിലവേറിയ ചില രക്തപരിശോധനകൾ പ്രത്യേക ഡിസ്കൗണ്ട് നിരക്കിലും ക്യാമ്പിൽ ലഭ്യമാക്കിയിട്ടുള്ളതു കൂടാതെ എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉപകാരപ്രദമായ സെമിനാറും ഇൗ ക്യാംപിനെ സാധാരണ നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് കെ. പി. എഫ്. പ്രസിഡൻറ് ശ്രീ സോണിസ് ഫിലിപ്പ്(36727155), ജനറൽ സെക്രട്ടറി സിജു പുന്നവേലി (39739228) , പ്രോഗ്രാം കോർഡിനേറ്റർ ജീസൺ ചേലക്കൊമ്പ് (38880106) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

2 May 2024

Latest News