Thu , Apr 10 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

"ഭാരതാഞ്ജലി 2019" ഭരതനാട്യം അരങ്ങേറ്റം 17 -ന്

 

മനാമ : ബഹ്‌റൈനിലെ ഏറ്റവും വലിയ കലാകേന്ദ്രമായ ഇന്ത്യൻ മ്യുസിക് ആൻഡ് ആര്ട്ട് സെന്റർ (IMAC Bahrain) -ൽ നൃത്തം അഭ്യസിച്ച കുട്ടികൾ "ഭാരതാഞ്ജലി 2019" എന്നപേരിൽ ഭരതനാട്യം അരങ്ങേറ്റം കുറിക്കുന്നു. അദ്ധ്യാപന രംഗത്ത് ഏറെ വർഷത്തെ പരിചയ സമ്പന്നയായ ഗുരു സ്വാതി കൃഷ്ണയുടെ ശിക്ഷണത്തിൽ വര്ഷങ്ങളായി നൃത്തം പഠിക്കുന്ന
സിന്റ മറിയം ഷിബു , ആദിത്യ സീതാലക്ഷ്മി ബിജു, മെറിൻ അന്ന ബിജോയ്, മേഘ പ്രസന്നൻ, നികിത മനോജ്, നന്ദിത നാരായണൻ എന്നി കുട്ടികളാണ് അരങ്ങേറ്റം കുറിക്കുന്നത്.
ഡിസംബർ 17 -ന് (ചൊവ്വാഴ്ച) മാനമയിലുള്ള അൽ രാജ സ്‌കൂൾ ആഡിറ്റോറിയത്തിൽ വൈകിട്ട് 5.30 മുതൽ ആണ് നൃത്തപരിപാടികൾ നടക്കുന്നത്.
അരങ്ങേറ്റം കുറിക്കുന്ന കുട്ടികളെ കൂടാതെ അമ്പതോളം കുട്ടികളുടെ നൃത്തങ്ങളും ഉണ്ടായിരിക്കും.
R L V പ്രജോദ് കൃഷ്ണ, സജിത് ശങ്കർ, IIPA ജയ കുമാർ എന്നിവരാണ് നൃത്തങ്ങൾക്ക് അകമ്പടിയായി പക്കമേളം ഒരുക്കുന്നത്.


ബഹറിനിൽ നാല് സെന്ററുകളിലായി ശാസ്ത്രിയ നൃത്തങ്ങളിലും മറ്റ് വിഷയങ്ങളിലുമായി നാനൂറിലധികം കുട്ടികൾ പഠി ക്കുന്നുണ്ടെന്നുo പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നും ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, പ്രിൻസിപ്പാൾ ശ്രീ. സുധി പുത്തൻവേലിക്കര എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
എല്ലാ കലാസ്നേഹികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

10 April 2025

Latest News