Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാൻ പൊന്നോണം 2019" ഒക്ടോബർ 17th & 18th

Repoter: ജോമോൻ കുരിശിങ്കൽ

ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) വിവിധ പരിപാടികളുടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ശ്രീ. പി വി മാത്തുക്കുട്ടി, സെക്രട്ടറി ശ്രീ. ജോയി വർഗീസ് എന്നിവർ അറിയിച്ചു."പാൻ പൊന്നോണം 2019" എന്ന പേരിൽ ഒക്ടോബർ മാസം 17, 18 തീയതികളിൽ Syms ആസ്ഥാനത്ത് വച്ചായിരിക്കും ഓണാഘോഷം നടക്കുക. പതിനേഴാം തീയതി വ്യാഴാഴ്ച വൈകിട്ട് 6.30 -ന് അംഗങ്ങളുടെ കായിക മത്സരങ്ങൾ അരങ്ങേറും. തുടർന്ന് ഗുഡ്‌വിൻ ഹാളിൽ വച്ച് ഗാനമേള ഉണ്ടായിരിക്കും. പതിനെട്ടാം തീയതി വെള്ളിയാഴ്ച 11.30 -ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും.തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി റെയ്സൺ വർഗീസ് ജനറൽ കൺവീനർ ആയുള്ള സംഘാടകസമിതി രൂപീകരിച്ചതായികോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

24 April 2024

Latest News