Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോഴിക്കോട് പ്രവാസി ഫോറം കുടുംബസംഗമം സംഘടിപ്പിച്ചു...

Repoter: ജോമോൻ കുരിശിങ്കൽ

കോഴിക്കോട് പ്രവാസി ഫോറം ഹമദ് ടൗണിലെ റോസ് പൂൾ ഗാർഡനിൽ വച്ചു കുടുംബ സംഗമം സംഘടിപ്പിച്ചു. കെ പി എഫ് അംഗങ്ങളും കുടുംബങ്ങളുമായി പങ്കെടുത്ത ഈ ഒത്തു ചേരലിൽ വിവിധ വിനോദ വിജ്ഞാന പരിപാടികൾ നടന്നു. കലാകായിക മത്സരങ്ങളും നീന്തലും മറ്റു മായി ക്യാമ്പ് ആവേശഭരിത മായി. രാത്രി 7 മണിക്ക് തുടങ്ങി പിറ്റേന്ന് രാവിലെ വരെ നീണ്ട പരിപാടികളിൽ 500 ഇൽ പരം കോഴിക്കോട് നിവാസികൾ പങ്കെടുത്തു.
മികച്ച ജീവ കാരുണ്യ പ്രവർത്തനത്തിനു വേണു വടകര യെയും നെറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ അഫാസ് അഷ്‌റഫിനെ യും ചടങ്ങിൽ വച്ചു മെമെന്റോ കൊടുത്തു ആദരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾകിടയിലും കോഴിക്കോട് നിവാസികളുടെ ഇത്തരം ഒത്തു ചേരൽ കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനും അംഗങ്ങളുടെ സർഗ്ഗ വാസനകൾ പ്രതിഫലിപ്പിക്കാനുള്ള അവസരം കൂടിയായി.


എന്റർടൈൻമെന്റ് സെക്രട്ടറി ഫൈജാസിന്റെ നേതൃത്വത്തിൽ നടന്ന ഈ സംഗമത്തിൽ കെപ്ഫ് പ്രസിഡന്റ്‌ വി.സി. ഗോപാലൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂ കെ ബാലൻ, ജയേഷ് മേപ്പയൂർ, ജമാൽ കുറ്റിക്കാട്ടിൽ, രമേശ്‌ പയ്യോളി, കാസിം, എം എം ബാബു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഷാജി പുതുകുടി, അഭിലാഷ്, ശ്രീജിത്ത്‌, അഖിൽ, അഷ്‌റഫ്‌, ജിതേഷ്, ശശി അക്കരക്കൽ, പ്രജിത്ത്,അനിൽ, ജാബിർകൊയിലാണ്ടി, വിജീഷ്,സജീവൻ,ഷീജ നടരാജ്, സമീറ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

5 April 2025

Latest News