Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നെക്സ ബഹ്റൈൻ 2019-2020 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു വിപുലമായ ചടങ്ങുകളോടെ നടന്നു

Repoter: ജോമോൻ കുരിശിങ്കൽ

പാലക്കാട് NSS എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻ (നെക്സ ബഹ്റൈൻ) 2019-2020 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു വിപുലമായ ചടങ്ങുകളോടെ ഈ കഴിഞ്ഞ വെള്ളിയാഴ്ച ബാങ്സായ് തായ് അദ്ലിയയിൽ വച്ച് നടന്നു. ശ്രീ സജു ജോസ് പ്രസിഡന്റ് , ശ്രീ പ്രീജിത് ജനറൽ സെക്രട്ടറി, ശ്രീ ടെനിസൺ വൈസ് പ്രസിഡന്റ്, ശ്രീമതി സുഷ്മ ജോയിന്റ് സെക്രട്ടറി, ശ്രീ വിശാഖ് ട്രെഷറർ, ശ്രീ ലിംനേഷ് ആർട്സ് & കൾച്ചർ സെക്രട്ടറി, ശ്രീ ഡിക്സൺ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി, ശ്രീ അജേഷ് മെമ്പർഷിപ് സെക്രട്ടറി തുടങ്ങിയവർ ഔപചാരികമായി ചുമതലയേറ്റു.  

മുൻ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ സ്വാഗതം അർപ്പിച്ചു. കീൻ 4 പ്രസിഡന്റ് ശ്രീ പ്രദീപൻ,  മുതിർന്ന അംഗങ്ങളായ ശ്രീ സുരേഷ് ബാബു, ശ്രീ മാത്യു തരകൻ, ശ്രീ മൊഹമ്മദ് അലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  ഇതോടൊപ്പം നെക്സ ഫിലിം ക്ലബ് സമാരംഭം ശ്രീ പ്രകാശ് ബാബു നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ മികവ് കാണിച്ച കുട്ടികൾക്ക് സമ്മാനം നൽകി. വ്യക്തിഗത നേട്ടങ്ങൾക്ക് ശ്രീ കൃഷ്ണപ്രസാദ് നെ പുരസ്കാരം നൽകി അനുമോദിച്ചു. ക്രിക്കറ്റ് അനുബന്ധ ക്വിസ്സിനൊപ്പം അംഗങ്ങളുടെ വിവിധങ്ങളായ കലാ പരിപാടികളോടെ ചടങ്ങുകൾ സമാപിച്ചു.

23 April 2024

Latest News