Sun , Nov 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കവയത്രി സുഗതകുമാരി ടീച്ചർക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ ആദരാഞ്ജലികൾ.

കവയത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു. രാത്രി മഴയിലൂടെ മലയാളികളെ തഴുകിയ ആ സ്പർശനം ഇനി ഉണ്ടാകില്ല എന്നത് നികത്താനാകാത്ത നഷ്ടം തന്നെയാണ്. സമൂഹവുമായി നിരന്തരം സംവാദങ്ങളിൽ ഏർപ്പെട്ടിരുന്ന കവയത്രി അഗതികളായ സ്ത്രീകൾക്കും മാനസിക രോഗികൾക്കും വേണ്ടി അശ്രാന്തം പരിശ്രമിച്ചിരുന്നു. എഴുത്തച്ഛൻ പുരസ്കാരം നേടിയ കവയത്രി കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിൽ മുന്നിൽ നിന്നു നയിച്ചിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തിലെ മുഖ്യ ഊർജ്ജമായിരുന്നു സുഗതകുമാരി ടീച്ചർ. ടീച്ചറുടെ വിയോഗം കേരളക്കരക്കു വിശിഷ്യാ മലയാള സാഹിത്യത്തിന് തീരാ നഷ്ടമായിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

24 November 2024

Latest News