Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുക്കണം മുഖ്യ മന്ത്രിക്കു നിവേദനം നൽകി ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം

വിദേശങ്ങളിൽ കോവിഡ് 19 രോഗം ബാധിച്ചു മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളൂടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു അവർക്ക് ആവിശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി എത്തിച്ചു കൊടുക്കണമെന്ന് ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും അഭ്യർത്ഥിച്ചു . 180 -ൽ പരം പ്രവാസികൾ ഇതിനോടകം മരണപ്പെടുകയും നിരവധി പേർ ചികിത്സയിലുമാണ് . ഇവരുടെ മൃതദേഹങ്ങൾ ഇവിടെ തന്നെ മറവു ചെയ്യുന്നതിനാൽ കുടുംബാംഗങ്ങൾ അതീവ ദുഃഖത്തിലാണ് കഴിയുന്നത് . ഈ കുടുംബങ്ങൾ ഇപ്പോൾ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടു അനുഭവിക്കുകയാണ് . ആയതിനാൽ സംസ്ഥാന സർക്കാർ അടിയന്തരമായി 10 ലക്ഷം രൂപ വീതം ഈ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും ഓ ഐ സി സി ആവശ്യപ്പെട്ടുകുടുംബത്തിന്റെയും നാടിന്റെയും ഉന്നമനത്തിനു വേണ്ടി വിദേശങ്ങളിൽ പോയി കഷ്ടപ്പെട്ടു കോവിഡ് 19 രോഗം പിടിപെട്ടു മരണമടഞ്ഞ പ്രവാസികളുടെ ഓർമയ്ക്കായി പഞ്ചായത്ത് , മുൻസിപ്പാലിറ്റി , കോർപ്പറേഷൻ തലത്തിൽ 10 സെന്റ്‌ സ്ഥലം നൽകി അവരുടെ ഓർമയ്ക്കായി സ്മാരകം നിർമ്മിക്കുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ടു

25 April 2024

Latest News