Mon , Apr 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സോപാനം മേളകലാകാരികൾ പഞ്ചാരിമേളവുമായി അരങ്ങിലെത്തുന്നു

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: പ്രവാസ ലോകത്ത് നൂറുകണക്കിന് വാദ്യകലാകാരന്മാരെ വാർത്തെടുത്ത ബഹറിൻ സോപാനം വാദ്യകലാസംഘം മറ്റൊരു ശ്രദ്ധേയമായ ചുവടുവെപ്പ് കൂടി നടത്തുകയാണ്. വനിതകളുടെ മേളസംഘം എന്ന ആശയമാണ് സോപാനം പ്രാവർത്തികമാക്കുന്നത്. ജൂൺ 20 വ്യാഴാഴ്ച ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ബി.കെ.എസ്-ദേവ്ജി ബാലകലോത്സവത്തിന്റെ സമ്മാനദാനചടങ്ങിന് മുന്നോടിയായാണ് സോപാനത്തിലെ മേളകലാകാരികൾ പഞ്ചാരിമേളവുമായി വേദിയിലെത്തുന്നത്. കേരളത്തിലടക്കം നിരവധി സ്ഥലങ്ങളിൽ വനിതകളുടെ ശിങ്കാരിമേള സംഘങ്ങൾ ഉണ്ടെങ്കിലും ശാസ്ത്രീയമായ രീതിയിൽ മേളം അവതരിപ്പിക്കുന്ന വനിതാ സംഘങ്ങൾ വളരെ കുറവാണ്. ആ നിലക്കാണ് പ്രവാസലോകത്ത് ശാസ്ത്രീയമായി മേളം അവതരിപ്പിക്കുന്ന വനിതാസംഘത്തിന് രൂപം നല്‍കി സോപാനം ശ്രദ്ധേയമാകുന്നത്. 20 വനിതകളാണ് ഗുരു സന്തോഷ് കൈലാസിന്റെ കീഴിൽ പരിശീലനം നേടി വേദിയിൽ എത്തുന്നത്. ഈ വർഷം നടക്കുന്ന സോപാനത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വനിതാമേളസംഘം, പഞ്ചവാദ്യസംഘം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സോപാനം ആസൂത്രണം ചെയ്യുന്നത്. അതിന് മുന്നോടിയായിട്ടു കൂടിയാണ് വളയിട്ട കൈകളിൽ പഞ്ചാരിപ്പെരുക്കവുമായി വനിതാസംഘം അരങ്ങിലെത്തുന്നത്.

29 April 2024

Latest News