ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ (ഐമാക് ബഹ്‌റൈൻ) സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും നടത്തി.
Repoter: ജോമോൻ കുരിശിങ്കൽ
മനാമ : ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ Gufool, Bukuwara, East Riffa എന്നി സെൻററുകളിൽ 45 ദിവസമായി നടന്നുവന്ന സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും
കഴിഞ്ഞ ദിവസം ബാങ് സായ് തായ് ഹാളിൽ വച്ച് നടന്നു. ഐമാക്
പ്രിസിപ്പൽ സുധി പുത്തൻ വേലിക്കര സ്വാഗതവും ചെയർ മാനും മാനേജിങ് ഡയരക്ടർ മായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷൻ ആയ ചടങ്ങിൽ
സിനിമ നാടക സംവിധായകരും അഭിനേതാക്കളുമായ ജയ മേനോൻ, പ്രകാശ് വടകര എന്നിവർ മുഖ്യതിഥി കളായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റും അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ജനറൽ പ്രാക്ടീഷണർ ഡോ. ബാബുരാമചന്ദ്രൻ, ബഹ്‌റൈൻ പ്രതിഭ നേതാവ് സി വി നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിവിധ കോഴ്‌സുകളിൽ പരിശീലനം നേടിയ 150 -ഓളം കുട്ടികളുടെ കലാപ്രകടനങ്ങൾ ഫിനാലെയിൽ അവതരിപ്പിച്ചു. കുട്ടികൾക്ക് സെര്ടിഫികറ്റ് നൽകി. മുഖ്യഅതിഥികൾക്ക്
ചെയർമാൻ മെമെന്റോ നൽകി. ഐമാക് ന്റെ മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെ സര്ഗാത്മക കഴിവുകൾ വളർത്തുവാനും പ്രകടിപ്പിക്കുവാനും പ്രോത്സാഹനം നൽകുവാനും ഉള്ള ഏറ്റവും അനുയോജ്യമായ ഒരു കലക്ഷേത്രമാണ് ഐമാക് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു എന്ന് മുഖ്യഅതിഥികൾ ആശംസ സന്ദേശത്തിൽ പറഞ്ഞു.
കലാപ്രവർത്തനങ്ങളും ഒപ്പം നന്മയുള്ള സ്വഭാവ രൂപീകരണവും, പരസ്പരം സാഹോദര്യം വളര്ത്തുവാനുമുള്ള കാര്യങ്ങൾ കുട്ടികൾക്കു നൽകണം എന്ന് ആശംസപ്രസംഗങ്ങളിൽ സൂചിപ്പിച്ചു. ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളും, രക്ഷിതാക്കളും ഫിനാലെയിൽ സംബന്ധിച്ചു.പ്രൊഫഷണൽ അധ്യാപകരാണ് സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, ഡ്രോയിംഗ്, കീബോർഡ്, യോഗ, അഭിനയം എന്നിവയിൽ ക്യാമ്പിൽ പരിശീലനം നൽകിയത്. കൂടാതെ ബോളി ഫിറ്റ്നസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പിക്നിക് എന്നിവയുംനടന്നു. സര്ഗാത്മ കലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി തുടർ പരിശീലനത്തിന്ഐമാക്ന്റെ കേന്ദ്രങ്ങളിൽ തന്നെ പഠനം തുടരുവാനും സാധിക്കുന്നതാണ്.
പോയ വർഷങ്ങളിൽ നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും വിവിധ കോഴ്‌സുകളിലേക്ക് ചേക്കേറുകയുണ്ടായിട്ടുണ്ട് . ഇന്ത്യയിലെ വിവിധ ഇൻസ്റ്റിട്യൂട്ട് കളിൽ പ്രവർത്തിച്ച അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നല്കികൊണ്ടിരിക്കുന്നത്.ഐമാക് -ന്റെ ഈസ്റ് റിഫ , ബുക്‌വാര, മനാമ, മുഹറഖ് എന്നി സെന്ററുകളിൽ വൈകിട്ട് 4 മണിമുതൽ രാത്രി 9 വരെയാണ് റെഗുലർ ക്‌ളാസുകൾ നടക്കുന്നത് എന്ന് ഐമാക് പ്രിൻസിപ്പൽ ശ്രീ. സുധി പുത്തൻവേലിക്കര പറഞ്ഞു. സാരംഗി ശശിധരൻ അവതാരക യായിരുന്നു. ഐമാക് അധ്യാപകരും സ്റ്റാഫ് അംഗങ്ങളും പരിപാടികൾ നിയന്ത്രിച്ചു. കോഴ്സ് കളെ കുറിച്ചറിയുവാൻ
Gufool: 38096845, Bukuwara: 38094806, muharaq 38852397East Riffa: 39011324
11 December 2024