Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജിസിസി രാജ്യമായ ബഹ്‌റൈനിലും വിശ്വാസികൾക്ക്ബലിയർപ്പണത്തിനുള്ള സൗകര്യങ്ങളൊരുക്കി അമൃതാന്ദമയീ സേവ സമിതി

Repoter: ജോമോൻ കുരിശിങ്കൽ

മാതാ അമൃതാനന്ദമയി സേവ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടന്നു വരുന്ന ബലിതർപ്പണകർമ്മം ഈ വർഷവും വിപുലമായ രീതിയിൽ തന്നെ നടന്നു. 1000ൽ പരം ഭക്തജനങ്ങൾക്ക് തർപ്പണം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ശ്രീ കീഴുർ മൂത്തേടത് മന കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

മാതാ അമൃതാനന്ദമയി സേവാസമിതിയുടെ കോ ഓർഡിനേറ്റർ സുധീർ തിരുനിലത്, രക്ഷാധികാരി കൃഷ്ണകുമാർ, രാമദാസ്, ജ്യോതിമേനോൻ, ചന്ദ്രൻ, സതീഷ്, manoj, ഷാബു, പ്രദീപ്‌, സജീഷ്, മനോജ്‌, സന്തോഷ്‌ , വിനയൻ, സുനീഷ്, മഹേഷ്‌, വിനോദ്, സതീഷ് കോഴിക്കോട്, ഷാജി, സുരേഷ്, സുകുമാർ, ലേഖ കൃഷ്ണ കുമാർ, രാജി പ്രദീപ്‌, അഖില, അമീഷാ സുധീർ തുടങ്ങിയവരും ചടങ്ങുകൾക്കു നേതൃതം നൽകി. 

ഭക്ത ജനങ്ങൾക്കു പ്രഭാത ഭക്ഷണം ഒരുക്കിയത് അയ്യപ്പ സേവ സംഘം ബഹ്‌റൈൻ ആണ്. അയ്യപ്പ സേവ സംഘം പ്രവർത്തകരായ വിനോയ്, ശശികുമാർ, ഹരിപ്രകാശ്, സുധീഷ് കുമാർ, ലാലസ്, സന്തോഷ്‌, ശശാന്ത്‌, ബിബിൻ, രാഗേഷ്, സനൽ , ശശി, അഭിലാഷ്, സുജിത്, സുഭീഷ് വേളത്, സുധീഷ് വേളത്, ലിതിൻ, പ്രവീൺ, ജയപ്രകാശ്, വിശാഖ് വിനോയ്, മഹേഷ്‌, ഗോപാൽ, എന്നിവർക്കും വനിതാ വിഭാഗം പ്രവർത്തകർക്കും കുട്ടികൾക്കും നന്ദി രേഖപെടുത്തുന്നു. ശുദ്ധജലം വിതരണം ചെയ്തതത് കൊക്ക കോള, പി. ഹരിദാസ് &സൺസ് എന്നിവർ ആയിരുന്നു. ബലിതർപ്പണ ചടങ്ങുകൾ ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരോടും ഉള്ള ഹൃദയം നിറഞ്ഞ നന്ദി മാതാ അമൃതാനന്ദമയി സേവാ സമിതി രേഖപെടുത്തി .

14 September 2024

Latest News