Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ റെഗുലർ ക്‌ളാസ് ആഗസ്റ്റ് 3 -ന് ആരംഭിക്കുന്നു

ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ കുട്ടികൾക്കായി ഓൺലൈൻ റെഗുലർ ക്ലാസുകൾ ആഗസ്റ്റ് 3 -ന് ആരംഭിക്കുന്നു. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി എന്ന പേരിൽ പുതിയ ഹൈടെക് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ പരിശീലനം നേടുന്ന കുട്ടികൾക്കു വൈവിധ്യങ്ങളായ അവസരങ്ങൾ ലഭിക്കും. മലയാളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ഫ്ലേവേഴ്സ് ടി വി, 24 ന്യുസ് എന്നി ചാനലുകളുടെ യും , കേരളത്തിലെ ഏറ്റവും ശ്രദ്ദേയ കാലക്ഷേത്രമായ കൊച്ചിൻ കലാഭവന്റെ ബഹ്‌റൈനിലെ അംഗീകൃത ഫ്രാഞ്ചൈസി ഐമാക് -ന് മാത്രമാണ് ഉള്ളത്. കലാഭവന്റെ നേതൃത്വത്തിൽ പ്രമുഖരായ അധ്യാപകരും കലാകാരന്മാരും കുട്ടികൾക്കു ഇടവേളകളിൽ ക്‌ളാസുകൾ നൽകുംമെന്ന് ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ഐമാക് ബഹറിനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കുട്ടികൾക്ക് വേണ്ടി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും  വലിയ   നൃത്ത സംഗീത കലാകേന്ദ്രമാണ്.ഈയൊരു അടച്ചിടൽ കാലത്ത് പഠനത്തിന്റെ യാന്ത്രികമായ എല്ലാത്തരം വിരസതകളും ഒഴിവാക്കാൻ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾക്കൊരു മുതൽക്കൂട്ടാകും എന്ന ലക്ഷ്യത്തിലാണ് റെഗുലർ ക്‌ളാസുകൾ നടത്തുന്നതെന്നും, എല്ലാ ക്‌ളാസ് മുറികളും സ്മാർട്ട്‌ ക്‌ളാസ് രീതിയിൽ സജ്ജികരിച്ചുകൊണ്ട്, ദൃശ്യ ശ്രവ്യ സൗന്ദര്യാത്മക മായിട്ടാണ് അധ്യാപകർ ക്‌ളാസ്സുകൾ നൽകുന്നത് അദ്ദേഹം വ്യക്തമാക്കി.കുട്ടികളുടെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കും വിധം അവരുടെ അഭിരുചികളിലേക്ക് നയിക്കുകയും, സർഗ്ഗാത്മക സിദ്ദികൾക്ക് പുതിയ മാനങ്ങൾ കണ്ടെത്തുകയും എല്ലാ വിരസതകളും മറന്ന് സമഗ്രമായ വിജ്ഞാനത്തിലേക്ക് ക്‌ളാസുകൾ നയിക്കുംമെന്ന് പ്രിൻസിപ്പാൾ സുധി പുത്തൻ വേലിക്കര പറഞ്ഞു. ഐമാക് പരിശീലനം നൽകുന്ന ക്‌ളാസിക്കൽ ഡാൻസ്, കഥക്, കർണാടിക് മ്യുസിക്, വയലിൻ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ്, പെയിന്റിംഗ്, ക്രാഫ്റ്റ്, കരാട്ടെ, യോഗ, സുംബ തുടങ്ങിയ എല്ലാ കോഴ്‌സുകളും പുതിയ രീതിയിൽ നൽകുകയും കൂടാതെ മുതിർന്നവർക്കുവേണ്ടിയും പ്രത്യേകമായി ക്‌ളാസുകൾ നടത്തുന്നുണ്ട് .പരിചയ സമ്പന്നരും ഓരോ വിഷയങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള യോഗ്യരുമായ  പ്രൊഫഷണൽ അധ്യാപകരാണ്  ക്‌ളാസുകൾക്കു  നേതൃത്തം നൽകുന്നത്.ഓൺലൈൻ സമ്മർ ക്ലാസ്സുകൾക്കും റെഗുലർ ക്ലാസുകൾക്കും www.bahrainmediacity.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.‌വിശദ വിവരങ്ങൾക്കായ്‌ 38096845/38094806/38852397 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

26 April 2024

Latest News