Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കാന്തപുരത്തിന് കേരളീയ സമാജത്തിൽ നൽകപ്പെട്ട സ്വീകരണ സമ്മേളനം അറബി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ജനബാഹുല്യം കൊണ്ടും പ്രൗഢോജ്ജ്വലമായി.

ഇന്ത്യൻ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ സുൽത്താനുൽ ഉലമാ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് ബഹ്‌റൈൻ ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നൽകപ്പെട്ട സ്വീകരണ സമ്മേളനം അറബി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ജനബാഹുല്യം കൊണ്ടും പ്രൗഢോജ്ജ്വലമായി.

തറാവീഹിനു ശേഷം സമാജത്തിലെത്തിയ കാന്തപുരത്തെ ദഫ് സ്കൗട്ട് സംഘങ്ങളുടെയും സഫ്‌വാ വളണ്ടിയർമാരുടെയും അകമ്പടിയോടെ ഹാളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം ബഹ്‌റൈൻ ശരീഅ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ശൈഖ് ഡോ. ഇബ്‌റാഹീം റാഷിദ് മിരീഹി ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് അബ്ദുൽ വഹാബ് ആൽ മഹമൂദ്, ശൈഖ് മുഹമ്മദ് ജാസ്സിം സയ്യാർ, ശൈഖ് റാഷിദ് മിരീഖി, ശൈഖ് മുഹമ്മദ് ഇസ്ഹാഖ് അൽ അബ്ബാസി, ശൈഖ് ഡോ. മുറാദ് അബ്ദുല്ല ജനബി, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, അബ്രഹാം ജോൺ, കെ.ടി. സലീം, കൗസർ സഖാഫി പന്നൂർ, നാസറുദ്ധീൻ സഖാഫി കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു. കാന്തപുരം ഉസ്താദ് മറുപടി പ്രസംഗം നടത്തി. വിവിധ സംഘടനകളുടെ പ്രതിനിധികൾ മൊമെന്റോ നൽകിയും ഷാൾ അണിയിച്ചും കാന്തപുരത്തെ ആദരിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളും ഐ സി എഫ് നേതാക്കളും ചടങ്ങിന് സാക്ഷികളായി. സയ്യിദ് അസ്ഹർ തങ്ങളും സംഘവും അനുമോദന കാവ്യം ആലപിച്ചു. കെ.സി. സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. എം.സി. അബ്ദുൽ കരീം സ്വാഗതവും വി.പി.കെ. അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

19 April 2024

Latest News