Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ

സാഹിത്യം മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ബന്ധപ്പെട്ട് കിടക്കുന്നത് പോലെ സംഘടനകളും ഈ രൂപത്തിൽ ആയിത്തീരണമെന്നും , പി സി ഡബ്ലിയു എഫ് ആ നിലയ്ക്ക് മാതൃക സംഘടനയാണെന്നും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു.എല്ലാവരെയും ഉൾകൊള്ളുന്ന വിശാലമായ മനസ്സുളള പൊന്നാനിക്കാരുടെ വിശിഷ്ട സ്വഭാവം ലോകത്തിനു തന്നെ മാതൃകയാണെന്നും, അതിനാൽ തന്നെ ഈ സംഘടന ആഗോള തലത്തിൽ വ്യാപകമായി വളരുമെന്നും അദ്ദേഹം പറഞ്ഞു.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഓൺലൈനിൽ സംഘടിപ്പിച്ച പൊന്നാനി ഇൻ ബഹ്റൈൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.


സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.പി സി ഡബ്ലിയു എഫ് ബഹ്റൈൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പ്രധാന ഭാരവാഹികളായി;ഹസ്സൻ വി എം മുഹമ്മദ്‌ പുതു പൊന്നാനി (പ്രസിഡന്റ്) ഫസൽ പി കടവ് (ജനറൽസെക്രട്ടറി). സദാനന്ദൻ കണ്ണത്ത് (ട്രഷറർ)അബ്ദുറഹ്മാൻ പി ടി പുതുപൊന്നാനി,നസീർ പി എം കാഞിരമുക്ക് (വൈസ് പ്രസിഡന്റ് )വിനീത് കട്ടയാട്ട്, സൈനുദ്ദീൻ സി പുതുപൊന്നാനി (സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.മുഹമ്മദ് അനീഷ്, അലി ഹസ്സൻ (യു എ ഇ) കെ കെ ഹംസ (കുവൈത്ത്)
സാദിഖ് റഹ്മാൻ (ഖത്തർ) അഷ്റഫ് കെ (സഊദി) സഹീർ മേഗ ( യൂത്ത് വിംഗ് )തുടങ്ങിയവർ ആശംസകൾ നേർന്നു.ഗ്ലോബൽ കമ്മിറ്റി ജനറൽസെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും, ഫസൽ പി നന്ദിയും പറഞ്ഞു.

14 September 2024

Latest News