Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം.

ഗ്രാമഫോണുകളിലൂടെയും വായ്പ്പാട്ടുകളിലൂടെയും പഴയ തലമുറ പാടി നടന്ന പഴയ കാല പാട്ടുകൾ ആധുനിക സംഗീത സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് പഴമ ഒട്ടും നഷ്ടപ്പെടുത്താതെ പുനർ നിർമ്മിക്കുകയാണ് അദുഹം ആഡ്‌സ്  മീഡിയ എന്ന യൂട്യൂബ് ചാനൽ. കഴിഞ്ഞ 15 വർഷമായി ബഹ്‌റൈൻ ൽ പ്രവാസിയായ ഇബ്രാഹിം അദ്ഹം ആണ് സംവിധാനവും നിർമ്മാണവും ചെയ്യുന്നത്. കേരളത്തിലെ പ്രഗത്ഭ ഗാനരചയിതാക്കളുമായി സഹകരിച്ചാണ് ഗാനങ്ങൾ പുറത്തിറക്കുന്നത്.ബിൻത് ഖദീജ എന്ന സൂപ്പർ ഹിറ്റ് പാട്ടിനു ശേഷം ഇന്ന് വൈകുന്നേരം റിലീസ് ആകുന്ന ഖിലാഫത്ത് എന്ന ആൽബത്തിലൂടെ സ്വാതന്ത്ര്യ സമരകാലത്തെ മലബാർ പോരാട്ടങ്ങളുടെ കഥപറയുകയാണ്.
ഈസാ മസീഹ്, മറക്കല്ലേ മനുഷ്യ എന്ന മാപ്പിള പ്പാട്ടുകളും ആത്മാവേ റൂഹായെ എന്ന കൃസ്ത്യൻ ഭക്തി ഗാനത്തിന്റെ ഒരുക്കങ്ങളും പിന്നണിയിൽ നടക്കുന്നു. ആസ്വാദക ഹൃദയങ്ങളെ കീഴടക്കാൻ ഒരുപിടി നല്ല ഗാങ്ങളുടെ ഒരുക്കങ്ങളുമായി aduham ads media പ്രവാസ ലോകത്ത് സജീവമാവുകയാണ്.ഷമീർ ചാവക്കാടിന്റ ഇമ്പമാർന്ന ശബ്ദത്തിൽ മനസ്സിന് കുളിർമ്മയേകുന്ന ദൃശ്യ ഭംഗിയോടെ നിങ്ങൾക്ക്മുന്നിലേക്ക് സമർപ്പിക്കുന്നു...
ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് https://youtu.be/89SNo_v7s-M

19 March 2024

Latest News