Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു

ഫ്രന്റ്സ്  സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വിഭാഗം ഈദ് ദിനത്തിൽ ഓൺലൈൻ  ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു  .   അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ബന്ന ചേന്ദമംഗല്ലൂർ പരിപാടി ഉദ് ഘാടനം ചെയ്തു. കോവിഡ് കാലത്ത് ശാരീരികമായി അകലം പാലിക്കുമ്പോഴും മാനസികമായി അടുക്കാനും സന്തോഷം പകരാനും കലാ സാഹിത്യ വിഭാഗം നടത്തുന്ന പരിപാടികൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഈദ് സന്ദേശം നൽകി. ഹന്നത് നൗഫൽ, തഹിയ്യ ഫാറൂഖ് , അബ്ദുൽ ഖാദർ, സഹ് ല റിയാന, അംന മുനീർ, നൗഷാദ്, ഷഹ്‌സിന സൈനബ്, റാബിയ ബദർ, ഇഖ്ബാൽ, തബിൻ നജാഹ്, അഫ്‌നാൻ , സഹ്‌റ, ഐറ, നിഷാദ് ഇരിങ്ങാലക്കുട, പി.പി ജാസിർ എന്നിവർ സംഗീത വിരുന്ന് ഒരുക്കി, മിന്നത് മോണോ ആക്റ്റും ഫർഹാൻ, റീഹ ഫാത്തിമ  പ്രസംഗവും ഹൈഫ ഹഖ് മാജിക്കും നിമാ ഖമറുദ്ധീൻ പിയാനോ വായനയും ഒരുക്കി. ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതവും കലാസാഹിത്യ വിഭാഗം സെക്രട്ടറി അലി അഷ്റഫ് നന്ദിയും പറഞ്ഞു.

26 April 2024

Latest News