Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഫ്രാൻസിസ് കൈതാരത്തിനെ തിരുവനന്തപുരം വൈഎംസിഎ ആദരിച്ചു.

Repoter: ജോമോൻ കുരിശിങ്കൽ

ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ഐമാക് ചെയർമാൻ കൂടിയായ ശ്രീ. ഫ്രാൻസിസ് കൈ താരത്തിനെ തിരുവനന്തപുരം വൈഎംസിഎ ആദരിച്ചു. നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ടാണ് തിരുവനന്തപുരത്ത് നടന്ന വൈഎംസിഎ ഇൻറർ കോളേജിയേറ്റ് ഡിബേറ്റ് കോമ്പറ്റീഷൻ ഫിനാലെയിൽ വച്ച് സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാട നൽകിയും അഭിവന്ദ്യ തിരുമേനി മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സ്മരണിക നൽകിയും ആദരിച്ചത്.

വൈ എം സി എ പ്രസിഡണ്ട് ശ്രീ. കെ വി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ടി പി ശ്രീനിവാസൻ IFS, ശ്രീ. ജേക്കബ് പുന്നൂസ് ഡിജിപി, പ്രൊഫസർ ജാൻസി ജെയിംസ്, ശ്രീ. ജയിംസ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വൈഎംസിഎ ഇൻറർ കോളേജിയേറ്റ് ഡിബേറ്റ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും വൈഎംസിഎ അംഗങ്ങളുടെ ഗാനമഞ്ജരിയും അരങ്ങേറി.

20 April 2024

Latest News