Thu , May 02 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൊയിലാണ്ടി കൂട്ടം വാർഷികം - ഫന്തരീന ഫെസ്റ്റ്‌, ജൂൺ 7 ന്

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ബഹ്‌റൈൻ ചാപ്റ്ററിന്റെ എട്ടാം വാർഷികം ജൂൺ 7 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ അൽ രാജാ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടിയുടെ ആദ്യ നാമത്തെ ഓർത്തുകൊണ്ട് ഫന്തരീന ഫെസ്റ്റ് എന്നാണ് ആഘോഷപരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. കോൺവെക്സ്‌ ഇവന്റ്ന്റെ ബാനറിൽ ഷിഫ അൽജസീറ മെഡിക്കൽ സെന്റർ ആണ് പ്രധാന പ്രായോജകർ. പരിപാടിയുടെ പ്രചരണ നോട്ടിസ് ലോഞ്ചിങ് അൽഹയാത്ത് മാളിൽ നടന്നു. 
ഗായകരായ ആസിഫ് കാപ്പാട്, നിയാസ് നിച്ചു, നിരഞ്ജന രാജീവ് എന്നിവർ നയിക്കുന്ന ഗാനമേള, 
ഭരതശ്രീ രാധാകൃഷ്‌ണൻ മാസ്റ്റർ, വിനീത വിജയ്‌ എന്നിവർ അഭ്യസിപ്പിച്ച  കുട്ടികളുടെ നൃത്തം, സിനിമാറ്റിക് ഡാൻസ്, മറ്റ് കലാപരിപാടികൾ എന്നിവ വാർഷിക പരിപാടിയുടെ ഭഗമായി നടക്കും.
കൊയിലാണ്ടി കൂട്ടം ബഹ്‌റൈനിൽ പിറവി എടുത്തതിന്റെ എട്ടാം വാർഷികം, അംഗങ്ങളുടേയും
ബഹറൈനിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ കേക്ക്‌ കട്ട്‌ ചെയ്തുകൊണ്ട്‌ ആഘോഷിക്കും. 
ബഹറൈനിലെ മുഴുവൻ മലയാളി സമൂഹത്തേയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
 
 
 
 

2 May 2024

Latest News