Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിദേശ ഇന്ത്യക്കാർക്ക് നഷ്ടം

Repoter: ജോമോൻ കുരിശിങ്കൽ

മനാമ : മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് ന്റെ വിയോഗം വിദേശ ഇന്ത്യക്കാർക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം അഭിപ്രായപ്പെട്ടു. അഞ്ച് വർഷക്കാലം വിദേശകാര്യമന്ത്രി എന്ന നിലയിൽ പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെടുകയും, അതിന് പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്ത മന്ത്രി എന്ന എക്കാലവും സ്മരിക്കപ്പെടും. ഓരോ വിദേശ ഇന്ത്യക്കാരുടെയും വിഷയങ്ങളിൽ മാനുഷീക പരിഗണനയോടുകൂടി ഇടപെടുവാൻ ശ്രീമതി സുഷമ സ്വരാജിന് കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് പ്രവാസികൾക്ക് തങ്ങളുടെ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തിതന്ന വ്യക്തി എന്ന നിലയിൽ എക്കാലവും സ്മരിക്കപ്പെടും. വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോൾ ഡൽഹിയിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിൽ പ്രവാസി വിഷയങ്ങളിൽ അവർക്കുള്ള അഗാധമായ പരിജ്ഞാനം ഏറെ അത്ഭുതപ്പെടുത്തി. ശ്രീമതി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രാജു കല്ലുമ്പുറം. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രേഖപെടുത്തി .

14 October 2024

Latest News