Fri , May 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പരിസ്ഥിതി സംതുലിത നിർമാണം മുഖമുദ്ര ആകണം . ബഹ്‌റൈൻ പ്രതിഭ സംവാദം .

Repoter: ജോമോൻ കുരിശിങ്കൽ

ജനസാന്ദ്രതയിൽ മുൻ പന്തിയിൽ നിൽക്കുന്ന സംസ്ഥാനം എന്ന നിലയിലും , കടലും കായലും നദികളും ആയി തൊട്ടുരുമ്മി നിൽക്കുന്ന ഭൂ പ്രദേശം എന്ന നിലയിലും പരിസ്ഥിതി സംതുലിത നിർമാണം കേരളം കർശന മുഖമുദ്ര ആക്കി മാറ്റണം എന്ന് ബഹ്‌റൈൻ പ്രതിഭ സംവാദം ആവശ്യപ്പെട്ടു . ബഹ്‌റൈൻ പ്രതിഭ പ്രസംഗ വേദി സംഘടിപ്പിച്ച " ആന്തൂർ മരട് പറയാതെ പറയുന്നത് " എന്ന സംവാദത്തിൽ ആണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടതു . അന്തൂരും മരഡും രണ്ടു വ്യത്യസ്ത വിഷയങ്ങൾ ആണ് എങ്കിലും ഈ വിഷയത്തിൽ ഉൾപെട്ടിരിക്കുന്നത് കേരളത്തെ ആകെ ബാധിക്കുന്ന പരിസ്ഥിതി വിഷയവും വികസന കാഴ്ചപ്പാടും തന്നെ ആണ് .
ഭരണകൂടം , ജൂഷ്യറി , പൊതു ജന താല്പര്യം എന്നിവ കൂടി ഈ വിഷയത്തിൽ അന്തര്ലീനമായിരിക്കുന്നു. എഴുപതുകളിൽ ആരംഭിച്ച മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ ഒരു ദുർഗര്ഭ സന്തതി ആണ് അടുത്തിടെ ഉയർന്നു വന്ന ഫ്ലാറ്റ് സംസ്കാരവും പരിസ്ഥിതിയെ മുഖവിലക്കെടുക്കാതെ ഉള്ള ഫ്ലാറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണങ്ങളും . ഉല്പാദന മുരടിപ്പിൽ അന്യം നിന്ന് പോയ ഒരു സംസ്ഥാനത്തേക്കു ഒഴുകിയെത്തിയ ശതകോടിക്കണക്കുന് പണം ദൗർഭാഗ്യവശാൽ കേരളത്തിന്റെ ഉല്പാദന പ്രത്യുൽപാദന മേഖലകളിൽ വിന്യസിക്ക പെട്ടിരുന്നില്ല . അവ ഇത്തരം ഫ്ലാറ്റ് , ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിലും , ആഡംബര ഭവന നിർമാണത്തിലും പെട്ട് പ്രത്യുല്പാദന പരമല്ലാതായി മാറുകയാണ് ഉണ്ടായതെന്നും സംവാദം ചൂണ്ടിക്കാട്ടി . ഈ പരിമിതി മറികടക്കാനുള്ള കിഫ്‌ബി പോലുള്ള പദ്ധതികളും , കെ എസ എഫ് ഇ പ്രവാസി ചിട്ടിയും , പുതിയ വ്യവസായങ്ങൾ കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളും ശുഭ സൂചനകൾ ആണ് .
നിയമങ്ങളുടെ അപരാപ്തതയും , നിലവിലെ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വിമുഖതയും , സംരംഭകരുടെ കാഴ്ചപ്പാടും ,ഉദ്യാഗസ്ഥ മനോഭാവവും ഈ വിഷയത്തിൽ പ്രധാനം ആണെന്ന് പ്രമുഖ സാമൂഹ്യ നിരീക്ഷകനായ എൻ പി ബഷീർ ചൂണ്ടിക്കാട്ടി . മരടിൽ അതി ഭീകര നിയമലംഘനം ഉണ്ടായിട്ടും മാധ്യമങ്ങളുടെ നിലപാട് മറ്റൊരു രീതിയിൽ ആയിരുന്നു . രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും വാസ്തവത്തിൽ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും അജണ്ട മാറ്റുകയാണ് എന്നും അദ്ദേഹം ആരോപിച്ചു . ആന്തൂർ മരട് എന്നിവിടങ്ങളിലെ അനുഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട പാഠം തെറ്റായ രീതിയിൽ പോകുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തെ നിലക്ക് നിർത്തുക എന്നതാണ് എന്ന് ഒ ഐ സി സി ഗ്ലോബൽ സെക്രെട്ടറി കെ സി ഫിലിപ് ചൂണ്ടിക്കാട്ടി . രാഷ്ട്രീയ പരമായ അഭിപ്രായ വിത്യസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പരിസ്ഥിതി പോലുള്ള പൊതു പ്രശ്നങ്ങളിൽ യോജിച്ച നിലപാട് കൈക്കൊള്ളേണ്ടതായി ഉണ്ട് .
എന്നും അദ്ദേഹം പറഞ്ഞു .


പറഞ്ഞു പറഞ്ഞു ഒരു വൈകാരിക പരിസരം ഉണ്ടാക്കുകയും പിന്നീടുള്ള കാര്യങ്ങൾ ആ വൈകാരിക പരിസരത്തിൽ മാത്രം നിന്ന് കൊണ്ട് ചർച്ച ചെയ്യുകയും ചെയ്യുന്ന പ്രവണത ആണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത് എന്ന് മാധ്യമ പ്രവർത്തകൻ കൂടി ആയ ഷാഫി വയനാട് ചൂണ്ടിക്കാട്ടി . തന്റെ സ്വന്തം നാട്ടിൽ കളിച്ചു വളർന്ന ഭൂപ്രദേശം ആകെ ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഇല്ലാതായ ഒരു ബഹ്‌റൈൻ പ്രവാസി പങ്കുവെച്ച അനുഭവങ്ങൾ ഏറെ വൈകാരികം ആയി തന്നെ അദ്ദേഹം അവതരിപ്പിച്ചു .
ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ സ്വാഗതം പറഞ്ഞ സംവാദത്തിൽ ഡി സലിം മോഡറേറ്റർ ആയിരുന്നു . പി ടി നാരായണൻ , ഇ എ സലിം , തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു . .

24 May 2024

Latest News