വോയിസ് ഓഫ് പാലക്കാട് Juffair അൽ സഫീർ ടവറിൽറിൽ വച്ച് ആഗസ്റ്റ് 12 നു സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു
Repoter: ജോമോൻ കുരിശിങ്കൽ
ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ ,വോയിസ് ഓഫ് പാലക്കാട് Juffair അൽ സഫീർ ടവറിൽറിൽ വച്ച് ഒക്ടോബർ 12 നു സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു.VOP കുടുംബാഗങ്ങളുടെയും കുട്ടികളുടെയൂം വിവിധ കലാപ്രകടനങ്ങളും .ബഹ്‌റിനിലെ നാടൻപാട്ട് കലാകാരൻ സുകുമാരനും സംഘവും അവതരിപ്പിച്ച നൃത്തങ്ങളും കോമഡി ഉത്സവം ഫെയിം രാജേഷ് ,പ്രശാന്ത് തുടങ്ങിയവർ അവതരിപ്പിച്ച മിമിക്രി കൂടാതെ പാലക്കാടൻ തനതു ശൈലിയിലുള്ള വിഭവങ്ങളും കൊണ്ട് ശ്രദ്ധേയമായി.
പരിപാടിയിൽ വച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് കുമാർ,കലാകാരൻ സുകുമാരൻ,സാമൂഹ്യപ്രവർത്തകൻ എടത്തൊടി ഭാസ്കരൻ,മുതിർന്ന അംഗം പൊന്നൻ എന്നിവരെ ആദരിച്ചു.ഈ വർഷത്തെ ഓണാഘോഷം ,പൊന്നോണം 2019 ശ്രീ ബാബു കൃഷ്ണൻ കൺവീനർ ആയി അതി ഗംഭീരമായി ഒക്ടോബർ 4 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മുതൽ 3 മണിവരെ നടത്തും ,കരിമ്പുഴ മണിനായർ ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ ,നാടൻപാട്ടിന്റെ രാജകുമാരനും ,ഫോൾക്‌ലോർ അവാർഡ് ജേതാവുമായ പ്രണവം ശശി അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ,വമ്പിച്ച വിലക്കുറവിൽ വിവിധ സാധനങ്ങൾ ലഭിക്കുന്ന ഓണച്ചന്ത കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി ,പുലിക്കളി തുടങ്ങി വിവിധതരം പരിപാടികളും ഉണ്ടായിരിക്കുന്നതാണ് .
പൊന്നോണം 2019 ഫ്ലായെർ സദ്യ കൂപ്പണും പ്രസ്തുത ചടങ്ങിൽ വച്ച് ബഹ്‌റൈനിലെ ചലച്ചിത്ര പ്രവർത്തകനും വോയിസ് ഓഫ് പാലക്കാടിന്റെ മുതിർന്ന അംഗവുമായ ശ്രീ രാംഗോപാൽ മേനോൻ ഓണച്ചന്തയുടെ സ്‌പോൺസർ ശ്രീമതി മിനി സുരേഷിന് നൽകികൊണ്ട് നിർവഹിച്ചു.വോയിസ് ഓഫ് പാലക്കാടിന്റെ ചീഫ് കോഓർഡിനേറ്റർ ശ്രീ ജയശങ്കർ സി നായരും സെക്രട്ടറി ശ്രീ ശ്യം കൃഷ്ണനും പരിപാടിക്ക് നേതൃത്ത്വം നൽകി.കൂടുതൽ വിവരങ്ങൾക്ക് 38389260 ,33350045 ,34313899 എന്നനമ്പറിൽ ബന്ധപെടുക.
14 October 2024