Mon , Jul 13 , 2020

പാക്ടിന്റെ സ്വപ്നം യാഥാർഥ്യമായി | ഐമാക് ബഹറിൻ മീഡിയ സിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു | സമാജം വിമാന സർവ്വീസ് പതിനഞ്ചാമത്തെ വിമാനം ശനിയാഴ്ച രാവിലെ ,ഇനി നാലാം ഘട്ടം | കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങൾ, തുടർച്ചയായ 100 ദിവസങ്ങൾ പൂർത്തിയാക്കിയ ചാരിതാർഥ്യത്തിൽ ഹോപ്പ് ബഹ്‌റൈൻ. | ആലപ്പുഴ പ്രവാസി അസോസിയേഷൻ ചികിത്സ ധനസഹായം വിതരണം ചെയ്തു. | സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി. | കണ്ണൂർ എക്സ്പാറ്റ്സ് ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി | സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു |

ഇന്ത്യൻ സ്കൂൾ ചിലരുടെ രാജി നാടകം ചെയർമാന്റെ മുഖം രക്ഷിക്കാൻ. യു. പി. പി

ഇന്ത്യൻ സ്കൂളിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പുണ്ടായ ചില  പ്രധാന ജീവനക്കാരുടെ  രായ്ക്കു രാമാനമുള്ള രാജി നാടകങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ മുഴുവൻ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യകതകയെ കുറിച്ച് ആശയവിനിമയം നടത്താൻ പത്തോളം വരുന്ന യു. പി. പി നേതാക്കൾ സ്കൂളിലെത്തി ചെയർമാനെ കണ്ടു സംസാരിച്ചു.  
ഈ ഭരണസമിതി നിലവിൽ വന്ന കാലം മുതൽ സ്വന്തം കമ്മിറ്റിയിലെ മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി  ഭാരവാഹികളുടെ എതിർപ്പുകൾ  പോലും തട്ടിമാറ്റി  സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഒരു വ്യക്തിയെ  തസ്തികയിൽ ചെറിയ പേരിലാണെങ്കിലും  വേതനത്തിലും അധികാരത്തിലും വലിയ രീതിയിലും സ്ഥാനത്തും  പ്രതിഷ്ഠിച്ചതിനെതിരെ യു. പി. പി അന്നുതന്നെ ഇന്ത്യൻ സ്കൂളിലെത്തി ചെയര്മാനോട് പരാതിപ്പെടുകയും ആക്ഷേപം  പറയുകയും ചെയ്തിരുന്നു  ആ സമയത്തൊക്കെ  അച്ഛൻ പത്തായത്തിലില്ല എന്ന രീതിയിലായിരുന്നു ചെയർമാന്റെ മറുപടികളെല്ലാം.സ്വന്തം കമ്മിറ്റിയിലുള്ള മുഴുവൻ ആളുകളും എതിർത്തിട്ട് പോലും ചെയർമാന്റെയും  ചെയർമാനെ നയിക്കുന്ന ഇന്ന് രക്ഷിതാവല്ലാത്ത പി. പി. എ യുടെ പ്രമുഖ നേതാവിന്റെയും അതി വിശ്വസ്തനോ അപരനോ  എന്ന പോലെ  സ്കൂളിൽ അന്നുവരെയില്ലാത്ത   തസ്തികയിൽ ജഷൻ മാൾ  ഹാളിനു മുകളിൽ ആളുകളുടെ  ശ്രദ്ധ പതിയാത്തിടത്തു   പ്രത്യേകം മുറിയും  ഓഫീസും  ഉണ്ടാക്കി സ്കൂളിൽ ദിവസവും എത്തിപ്പെടാൻ സമയമില്ലാത്ത ചെയർമാന്റെ മറ്റൊരു ആൾരൂപം പോലെ  സ്കൂൾ ഭരണകാര്യങ്ങളിൽ പോലും ഇടപെടുകയും ചെയ്തിരുന്നു.  
ഈ വ്യക്തി അധ്യാപകരടങ്ങുന്ന ജീവനക്കാർക്ക് മേലെ ആവശ്യമില്ലാത്ത സമ്മർദ്ധങ്ങളും ആജ്ഞാപനങ്ങളും നടത്തുകയും  അധ്യാപകർ പോലും എതിർപ്പും പരാതിയും പറഞ്ഞിട്ടും ചെയർമാന്റെ മാത്രം താല്പര്യാർത്ഥം മുൻ കാലങ്ങളിൽ വൈസ് പ്രിൻസിപ്പാലിനുണ്ടായിരുന്ന വേതനവും,   സ്കൂൾ പ്രവർത്തന സമയത്ത് ചെയർമാനും പ്രിൻസിപ്പലിനും മാത്രം വാഹനം പാർക് ചെയ്യാവുന്ന കോമ്പൗണ്ടിനകത്തെ കാർ പാർക്കിങ് സൗകര്യവും,  നൽകി ആ തസ്തികയിൽ  നിലനിർതുകയുമാണ് ചെയ്തത്.അത്തരമൊരു  വ്യക്തി രാജിവെച്ചതാണെന്നു അദ്ദേഹവും രാജിവെപ്പിച്ചതാണെന്നു ചെയർമാനും പറയുന്നതിലെ പൊരുത്തക്കേടും ഇരട്ടത്താപ്പും ഇന്ത്യൻ സ്കൂളിൽ സമീപകാലത്തു നടക്കുന്ന നിഗൂഢതകൾ ഒരിക്കലും വെളിച്ചത്തു വരാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെയും നാടകങ്ങളുടെയും തിരക്കഥയുടെ പുതിയ രൂപമാ ണെന്നു സംശയിക്കേണ്ടിയിരിക്കുന്നുകഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തുണ്ടായ ഗുരുതരമായ ക്രമക്കേടുകൾക്കു ചുക്കാൻ പിടിച്ച ഇദ്ദേഹം  സ്കൂൾ ഭരണം കിട്ടുന്നതിന് മുമ്പും മറ്റൊരു പ്രസ്ഥാനത്തിന്റെ ഭരണകാര്യങ്ങൾക്കു പോലും ഇന്നത്തെ ചെയര്മാന്റെയും അയാളുടെ കാണാമറയത്തുള്ള നേതാവിന്റെയും  കയ്യാളായി നിന്ന' വിശ്വസ്തനായിരുന്ന വ്യക്തിയിൽ സമീപകാലത്ത്  ചെയർ മാനുണ്ടായ അപ്രിയത്തിന്റെ പിന്നാമ്പുറങ്ങളിൽ ഇന്ത്യൻ സ്കൂളിന്റെ തകർച്ചയ്ക്ക് കാരണങ്ങളാകുന്ന പല സത്യങ്ങളും മറഞ്ഞിരിക്കുന്നുണ്ടാകും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  യു. പി. പി ഇറക്കിയ പത്രകുറിപ്പിൽ പറഞ്ഞു.ഈ ഒരു കാര്യത്തിൽ ചെയർമാനുമായി  യു. പി. പി യെക്കാൾ അസ്വാരസ്യവും അഭിപ്രായവ്യത്യാസങ്ങളും ഉള്ളത് അദ്ധേഹത്തിന്റെ കമ്മിറ്റയിലെ മറ്റു ഭാരവാഹികൾക്കായിരിക്കും എന്ന സത്യം പൊതു സമൂഹത്തിലുള്ളർക്കാർക്കും അവരുമായി നേരിട്ട് സംസാരിച്ചാൽ മനസ്സിലാക്കാവുന്നതാണ്.    അനുദിനം തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്കൂളിനെ തകർച്ചയിൽ നിന്നും കരകയറ്റാൻ ഓരോ രക്ഷിതാവും സമൂഹത്തിലെ മാന്യ വ്യക്തിത്വങ്ങളും ശ്രദ്ധാലുക്കളായിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യു. യു പി. പത്രക്കുറിപ്പിലൂടെ ഓർമിപ്പിച്ചു.

13 July 2020

Latest News