Thu , May 22 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തൊഴിലാളി ദിനത്തിൽ സാന്ത്വനമായി വെൽകെയർ

കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ലോക തൊഴിലാളി ദിനത്തിൽ സോഷ്യൽ വെൽഫയർ അസോസിയേഷന്റെ ജനസേവന വിഭാഗമായ വെൽകെയർ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ദിവസങ്ങളോളം ജോലിയില്ലാതെ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാരായ ഗാർഹിക ശുചീകരണ തൊഴിലാളികളുൾപ്പടെയുള്ളവർക്ക് ടൂബ്ലി, ഖമീസ്, അസ്റി, റിഫ, മുഹറഖ്, മനാമ തുടങ്ങി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് 660 കിറ്റുകൾ കൈമാറിയത്. അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, സെക്രട്ടറി മുഹമ്മദ് എറിയാട്, വെൽകെയർ കൺവീനർ മജീദ് തണൽ, ടീമംഗങ്ങളായ മുഹമ്മദലി മലപ്പുറം, ഫസലുർറഹ്മാൻ, കുഞ്ഞി, ഇല്യാസ്, അബ്ദുൽ ജലീൽ, ഷാകിർ, സിറാജ് ടി. കെ, മുനീർ, സിദ്ദീഖ്, സമീർ എന്നിവർ നേതൃത്വം നൽകി.കോവിഡ് ഭീതിക്കും വിശപ്പിനുമിടയിൽ കഴിയുന്ന പ്രവാസികൾക്കായി ആരംഭിച്ച "അടുപ്പം കുറഞ്ഞാലും അടുപ്പുകൾ പുകയണം" സാന്ത്വനപദ്ധതി തുടരുന്നതായും ഭാരവാഹികൾ അറിയിച്ചു.
 

22 May 2025

Latest News