Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

‘’ശ്രുതിലയം – 2019’’

Repoter: ജോമോൻ കുരിശിങ്കൽ

പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ്  ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ )  ഇന്റർ ആർട്സ് ഇന്റർനാഷണൽ കമ്പനിയുമായി സഹകരിച്ച്  ‘’ശ്രുതിലയം – 2019’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു . ജൂൺ 14ന്  ഇസ ടൌൺ ഇന്ത്യൻ  സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച്  മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം  മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ്  നടത്തപ്പെടുന്നത് . 

 

പരിപാടിയുടെ ഫ്ലയർ ലോഞ്ച്, ഇന്ന് കാലത്തു  ഹോട്ടൽ കാൾട്ടണിൽ   വച്ച്  അമ്പിളികുട്ടൻ (IIPA മാനേജിങ്  ഡയറക്ടർ & പ്രിൻസിപ്പൽ )ന് നൽകികൊണ്ട് നിർവഹിച്ചു.  ചടങ്ങിൽ പരിപാടിയുടെ കോർഡിനേറ്റർ ഡോ രഞ്ജിത്ത്, ഇവൻറ് പ്രെസെൻറ്റർ പോൾ സെബാസ്റ്റ്യൻ, പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം, രാവിലെ 9 മണിക്ക് പ്രശസ്ത സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ പത്മശ്രീ കെ.ജി. ജയൻ ഉത്ഘാടനം ചെയ്യും. തുടർന്ന്  ബഹറിനിൽ സംഗീതം അഭ്യസിക്കുന്ന  നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും. അതിനു ശേഷം പത്മശ്രീ കെ.ജി. ജയൻ സംഗീത കച്ചേരി അവതരിപ്പിക്കും.  



വൈകിട്ട് 6  മണിക്ക് പാക്ട് കുടുംബത്തിലെ കുട്ടികൾ കുമാരി ആതിര മേനോനും  കുമാരി അഞ്ജന അനിൽ മാരാരും ചേർന്ന് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസോടുകൂടി  നിളോത്സവം  അരങ്ങേറും. 
റിഥമിക്  ഡാന്സര്സ്  ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഇന്ത്യൻ കോൺടെംപോററിനൃത്തം  "പഞ്ചതത്വ " ആണ് പിന്നീട് വേദിയിൽ.  അതിനു ശേഷം പാലക്കാടിന്റെ തനതു ക്ഷേത്ര കലാരൂപമായ  കണ്യാർകളി, ‘’ദുബായ്കൂട്ടം’’ എന്ന കൂട്ടായ്മയിലെ പ്രഗത്ഭ കലാകാരന്മാർ അവതരിപ്പിക്കും. 

നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ ''ജ്ഞാനപ്പാന'' യെന്ന നൃത്ത ശിൽപമാണ് അടുത്ത ഇനം. നിരവധി വേദികളിൽ അവതരിപ്പിച്ചു ആസ്വാദക പ്രശംസ നേടിയിട്ടുള്ള ഈ നൃത്ത രൂപം അവതരിപ്പിക്കുന്നത് പ്രശസ്ത  സിനിമ താരങ്ങളും നർത്തകരുമായ വിനീതും കുമാരി ലക്ഷ്മി ഗോപാലസ്വാമിയും  സംഘവുമാണ്. 

ശ്രുതിലയം - 2019  എന്ന പരിപാടി വളരെയേറെ  പ്രതീക്ഷയോടെയാണ്  കലാസ്വാദകർ കാത്തിരിക്കുന്നത്. സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. 

 

26 April 2024

Latest News