മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സമിതി നിലവിൽ വന്നു
മനാമ:സംസ്ഥാന ഗവൺമെന്റിന്റെ സംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ മാതൃഭാഷാ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിനും പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബഹ്റൈനിലെ എല്ലാ പഠന കേന്ദ്രങ്ങളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സമിതി നിലവിൽ വന്നു.മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ.സുജ സൂസൻ ജോർജ്ജിന്റെ സാന്നിദ്ധ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പൊതുയോഗത്തിലാണ് പ്രവർത്തക സമിതി രൂപീകരണം നടന്നത്.ഡോ.രവി പിള്ളയാണ് ചാപ്റ്ററിന്റെ ചെയർമാൻ.പി.വി.രാധാകൃഷ്ണപിള്ള പ്രസിഡന്റായും ബിജു.എം.സതീഷ് ജനറൽ സെക്രട്ടറിയായും ചുമതലയേൽക്കും എം.പി രഘു(വൈസ്.പ്രസിഡന്റ്)രജിത അനി(ജോയിന്റ് സെക്രട്ടറി)നന്ദകുമാർ ഇടപ്പാൾ (കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.കൂടാതെ ബഹ്റൈനിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നായി പി.എൻ.മോഹൻരാജ്, ബിനു വേലിയിൽ,ടി.ജെ.ഗിരീഷ്,എ.എം.ഷാനവാസ്,ബാലചന്ദ്രൻ കൊന്നക്കാട്,ലത മണികണ്ഠൻ,മഹേഷ്മൊറാഴ,ഗോകുൽകൃഷ്ണ,അജിത് പ്രസാദ്,അനിൽ എം.പി.എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.കൂടാതെ മിഷ നന്ദകുമാർ ചെയർപേഴ്സൺ ആയുള്ള വിദഗ്ദ സമിതിയും സോമൻ ബേബി ചെയർമാനായുള്ള ഉപദേശക സമിതിയും രൂപീകരിച്ചു.സുധി പുത്തൻവേലിക്കര, പ്രദീപ് പതേരി,ശിവകുമാർ കുളത്തൂപ്പുഴ,സുരേഷ്പി.പി സതീഷ് നാരായണൻ,അൻവർ സാജിദ്,മഞ്ചു വിനോദ്,രഞ്ചു.ആർ,നായർ,പ്രസന്ന വേണുഗോപാൽ,ഷൈന റാം,ശാന്താ രഘു എന്നിവർ വിദഗ്ദ സമിതിയിലും സി.വി.നാരായണൻ,സുബൈർ കണ്ണൂർ,സന്തോഷ്കുമാർ,ഗോവിന്ദൻ.സി,ചന്ദ്രബോസ്,രജനീഷ്.സി.നായർ എന്നിവർ ഉപദേശക സമിതി അംഗങ്ങളായിരിക്കും.കേരളീയ സമാജത്തിനു പുറമെ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി,കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസ്സോസിയേഷൻ,ഗുരുദേവസോഷ്യൽ സൊസൈറ്റി,ഫ്രണ്ട്സ് സോഷ്യൽ അസ്സോസിയേഷൻ,വ്യാസ ഗോകുലം എന്നീ സംഘടനകളിലാണ് നിലവിൽ മലയാളം മിഷന്റെ പാഠ്യപദ്ധതി പ്രകാരമുള്ള ഭാഷാ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ബഹ്റൈറൈനിൽ നടക്കുന്ന മാതൃഭാഷാ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് കൂടി ഭാഷാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ ബഹ്റൈനിലെ ഇതര മലlയാളി കൂട്ടായ്മകൾ തയ്യാറായി മുന്നോട്ട് വരണമെന്നും മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ.സുജ സൂസൻ ജോർജ്ജ് അഭിപ്രായപ്പെട്ടു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ് സ്വാഗതം പറഞ്ഞു.സമാജം ജനറൽ സെക്രട്ടറി എം.പി.രഘു, ലോക കേരളസഭ അംഗം സി.വി.നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.മാതൃഭാഷാ പoന കേന്ദ്രങ്ങളിൽ സൗജന്യ സേവനം നടത്തുന്ന പാഠശാലാ പ്രവർത്തകർക്ക് മലയാളം മിഷൻ നൽകുന്ന അംഗീകൃത ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്തു.
3 December 2024