Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അടുത്ത നാലു വർഷത്തെ യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡിലേക്ക് സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ടു

സൗദി അറേബ്യ:യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടു.അടുത്ത നാലു വര്‍ഷത്തേക്കുള്ള യുനെസ്‌കോ എക്‌സിക്യൂട്ടിവിലേക്കാണ് അംഗത്വം.ആദ്യമായാണ് സൗദി അറേബ്യ യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമാകുന്നത്.കഴിഞ്ഞ ദിവസം പാരീസില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനിലാണ് എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് സൗദിയെ തെരഞ്ഞെടുത്തത്.സൗദി സംസ്‌കാരിക മന്ത്രിയും ദേശീയ വിദ്യഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
യുനെസ്‌കോ എക്‌സിക്യൂട്ടിവിലേക്കുള്ള സൗദിയുടെ തെരഞ്ഞെടുപ്പ് രാജ്യത്തിന് അര്‍ഹിച്ച പദവിയാണ്.

വിദ്യഭ്യാസം,ശാസ്ത്രം,സംസ്‌കാരം,കലകള്‍ എന്നിവയിലൂടെ ലോകത്ത് സമാധാനം വളര്‍ത്തുന്നതിന് ഇതര രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.സമാധാന മാര്‍ഗങ്ങളിലൂടെയും അന്താരാഷ്ട്ര സഹകരണങ്ങളിലൂടെയും സമാധാനം സ്ഥാപിക്കാനുള്ള യുനെസ്‌കോയുടെ ശ്രമങ്ങളെ സൗദി പിന്തുണക്കുമെന്നും പ്രിന്‍സ് ബദര്‍ കൂട്ടിചേര്‍ത്തു.ഒപ്പം നമ്മുടെ സംസ്‌കാരവും പൊതു പൈതൃകവും നിലനിര്‍ത്തുന്നതിന് സഹകരിക്കുക.സുസ്ഥിര സാമൂഹിക വികസനത്തിനായി നവീകരണത്തിനും സാങ്കേതി വിദ്യയ്ക്കുമുള്ള
പിന്തുണ നല്‍കുക,സഹിഷ്ണുത പുലര്‍ത്തുന്ന ഒരു ആഗോള സമൂഹത്തിനായി യത്നിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി രാജ്യം പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

21 November 2024

Latest News