Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയില്‍ വാട്‌സ്ആപ്പ് വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്


സൗദി അറബ്യ:സൗദിയില്‍ വാട്‌സ് ആപ്പ് വഴി മൊബൈൽ ഉപയോക്താക്കൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2600ല്‍ അധികം തട്ടിപ്പ് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഹാക്ക് ചെയ്യപ്പെട്ട വാട്‌സ് ആപ്പ് മൊബൈലില്‍ നിന്ന് റിമൂവ് ചെയ്ത് പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത് മാത്രം ഉപയോഗിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിച്ച് സന്ദേശങ്ങളയച്ചാണ് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്.ഇത്തരം സന്ദേശങ്ങളിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ,അല്ലെങ്കില്‍ സന്ദേശത്തിലുളള കോഡ് കൈമാറുകയോ ചെയ്യുമ്പോള്‍ വാട്‌സ് ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നു. ഇങ്ങിനെ ഹാക്ക് ചെയ്യപ്പെടുന്ന വാട്‌സ് ആപ്പില്‍ നിന്ന് അതിലെ കോണ്ടാക്ടുകളിലേക്ക് ഉപയോക്താവറിയാതെ സന്ദേശങ്ങളയച്ച് അടുത്ത സുഹൃത്തുക്കളില്‍ നിന്നും മറ്റും അക്കൗണ്ടിലേക്ക് പണമയക്കാനാണെന്ന വ്യാജേനെ എ.ടി.എം കാര്‍ഡിന്റെ പകര്‍പ്പ് ചോദിക്കും.സന്ദേശങ്ങളയക്കുന്നത് ഹാക്കറാണെന്ന് തിരിച്ചറിയാതെ ഇതിനോട് പ്രതികരിക്കുന്നതോടെ അയാളുടെ മൊബൈലും ഹാക്ക് ചെയ്യപ്പെടുന്നു. ഇത് വഴി ഉപയോക്താവറിയാതെ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുവാനും, മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റകള്‍ ചോര്‍ത്തുവാനും ഹാക്കര്‍ക്ക് സാധിക്കും. അപരിചിതരുടെ നമ്പറുകളില്‍ നിന്നെത്തുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, പരിചിതരുടെ നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചാല്‍ യഥാര്‍ത്ഥ വ്യക്തി തന്നെയാണെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

 

26 April 2024

Latest News