Wed , Jan 29 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ പുതിയ മന്ത്രിസഭാ പ്രഖ്യാപനം ഈ ആഴ്ച

കുവൈത്ത്:കുവൈത്തിൽ പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നു സൂചന.പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹ് ചുമതലയേറ്റുവെങ്കിലും മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാവാത്തതിനാലാണ് മന്ത്രിസഭയുടെ ഔദ്യോഗിക പ്രഖ്യാപനം നീളുന്നത്.ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ നവംബർ 14നാണ് രാജിവെച്ചത്. പുതിയ മന്ത്രിസഭക്കു നേതൃത്വം നൽകാൻ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹ് ചുമതലപ്പെടുത്തിയിട്ടുണ്ടെകിലും മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല.രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോവുന്ന സന്ദര്‍ഭത്തിൽ കാര്യമായി കൂടിയാലോചന നടത്തി മാത്രം ക്യാബിനറ്റ് രൂപീകരിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.അടുത്ത പാർലമെന്റ് സെഷൻ ഡിസംബർ 24ന് ആരംഭിക്കുമെന്ന് സ്പീക്കർ മർസൂഖ് അൽഗാനിം അറിയിച്ചിട്ടുണ്ട്. ഇതിന് മുമ്പായി മന്ത്രിസഭ നിലവിൽ വരുമെന്നാണ് സൂചന.പ്രധാന വകുപ്പുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. ശൈഖ് അബ്ദുല്ല അൽ നവാഫ് അസ്വബാഹ് പ്രതിരോധ മന്ത്രിയും ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്വബാഹ് വിദേശകാര്യ മന്ത്രിയും ശൈഖ് താമിർ അലി അസ്വബാഹ് ആഭ്യന്തര മന്ത്രിയും ആയി മന്ത്രിസഭയിലുണ്ടാകാറുമെന്നാണ് റിപ്പോർട്ടുകൾ.പാർലമെന്റ് അംഗമായ റാകാൻ അൽ നിസ്ഫ് വാണിജ്യ മന്ത്രിയായി നിയമിക്കപ്പെടുമെന്നും വാർത്തയുണ്ട്.മന്ത്രിസഭാ രൂപവത്കരണം വൈകുന്നതിനെതിരെ വിമർശവുമായി പാർലമെൻറംഗങ്ങൾ രംഗത്തെത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

 

 

29 January 2025

Latest News