Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ കാരുണ്യ ഭവന പദ്ധതിക്ക് തുടക്കം

കൊട്ടാരക്കര താലൂക്കിലെ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം തണൽ ഒരുക്കുന്നു
കുവൈറ്റിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രവാസി സമാജത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14ന് നടത്തുന്ന "കൊട്ടാരക്കരോത്സവം 2020" . കാരുണ്യ ഭവനം എന്ന മെഗാ പ്രോഗ്രാം ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ വെച്ച് സംഘടിപ്പിക്കുന്നു.കൊട്ടാരക്കര താലൂക്കിൽ പെട്ട 5 സെന്റിൽ താഴെ ഭൂമി കൈവശമുള്ള നിർധനർ ആയിട്ടുള്ള കുടുംബാംഗങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി ഭവനം നിർമ്മിച്ച് നൽകുന്നതാണ് .കുവൈറ്റിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടന ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് കൊട്ടാരക്കരയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് പുതുവത്സര സമ്മാനമായി നൽകുന്ന ഈ സഹായ പദ്ധതിക്കായി ഡിസംബർ 31 - ന് മുൻപായി kkps.kuwait@gmail.com എന്ന Email വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പഞ്ചായത്ത് മെമ്പർ സാക്ഷ്യപെടുത്തിയ കത്തും, കരം അടച്ച രസീത് എന്നി രേഖകളും ഹാജരാക്കണമെന്ന് കെ. കെ .പി എസ് ജനറൽ സെക്രട്ടറി അലക്സാണ്ടർ മാത്യു അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രസിഡൻറ് രതീഷ് രവി, സെക്രട്ടറി ജിബി കെ ജോൺ, ട്രഷറർ സന്തോഷ് കളപ്പില, വൈസ് പ്രസിഡൻറ് റെജിമോൻ ജോർജ്, ജോയിൻ സെക്രട്ടറി അൽ അമീൻ, പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ എന്നിവർ അറിയിച്ചു.

21 November 2024