Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് വയനാട് അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കുവൈറ്റ് വയനാട് അസോസിയേഷൻ(KWA) എല്ലാവർഷവും വയനാട് ജില്ലയിലെ നിർധനരും നിരാലംബരുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ പഠനോപകരണ മേള "വിദ്യാകിരൺ 2019" ഇത്തവണയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.


ജൂൺ 8 രണ്ടാം ശനിയാഴ്ച സുൽത്താൻബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ ആരംഭിച്ച പ്രോഗ്രാമിന് കുവൈറ്റ് വയനാട് അസോസിയേഷൻ- വിദ്യാകിരൺ കൺവീനർ ശ്രീ റോയി മാത്യു സ്വാഗതം ആശംസിച്ച മീറ്റിംഗിൽ അസോസിയേഷൻ മുൻ പ്രസിഡണ്ടും അഡ്വൈസറി ബോർഡ് മെമ്പറുമായ ശ്രീ റെജി ചിറയത്ത് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീമ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയുണ്ടായി. തന്റെ ഉദ്ഘാടനപ്രസംഗത്തിൽ കുവൈറ്റ് വയനാട് അസോസിയേഷൻ വയനാട്ടിൽ നടത്തുന്ന എല്ലാ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളെയും അവർ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. പഠനോപകരണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭ അധ്യക്ഷൻ ശ്രീ ടി എസ് സാബു നിർവഹിക്കുകയുണ്ടായി. എം ഇ എസ് ഹോസ്പിറ്റൽ മാനേജർ ശ്രീ കോണിക്കൽ ഖാദർ, സാമൂഹ്യ പ്രവർത്തകനും വന്ദന ഫിലിം കോഡിനേറ്ററുമായ ശ്രീ വന്ദന ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വർഷം കുവൈത്ത് വയനാട് അസോസിയേഷൻ 105 കുട്ടികൾക്ക് മുഴുവൻ പഠനോപകരണങ്ങളും യാത്രാബത്തയും നൽകുകയുണ്ടായി. കുവൈത്ത് വയനാട് അസോസിയേഷൻ കുടുംബത്തിൽനിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി അന്ന റോയി , ബിനിത മരിയ തോമസ് എന്നിവർക്ക് യഥാക്രമം KWA മുൻ ഭാരവാഹികളായ ശ്രീ എബി പോൾ, ശ്രീമതി സിന്ധു അജേഷ് എന്നിവർ ഉപഹാരങ്ങൾ നൽകുകയുണ്ടായി.

കുവൈത്തിൽ നിന്നും വിദ്യാകിരൺ കോർഡിനേറ്റർ ജോമോൻ ജോളീ, KWA പ്രസിഡന്റ്‌ മുബാറക്ക്‌ കാമ്പ്രത്ത്‌, സെക്രെട്ടറി ജസ്റ്റിൻ ജോസ്‌ , ട്രഷറർ ഗ്രേസി ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാകിരൺ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വയനാട്ടിലെ ടീമിനു ശക്തിപകർന്നു. പ്രൗഢവും ലളിതവുമായ ഈ ചടങ്ങിന് വയനാട് അസോസിയേഷൻ മുൻ ഭാരവാഹിയായ ശ്രീ ബ്ലെസ്സൻ സാമുവൽ നന്ദി അർപ്പിച്ചതോടുകൂടി ഈ വർഷത്തെ വിദ്യാകിരൺ പ്രോഗ്രാമിന് തിരശ്ശീല വീണു.

25 April 2024