Fri , May 29 , 2020

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്ററിൻറെ പതിനാലാം വാർഷികത്തോടനുബന്ധിച്ചു ദുരിതത്തിൽ പെട്ട് വലയുന്ന ഒരു പാട് പ്രവാസികൾക്കായി ഭക്ഷണവിതരണം നടത്തി | വളർച്ചയെത്താതെ ഹൃദയതകരാറുമായി ജനിച്ച കുഞ്ഞിനും അമ്മയ്ക്കും നാട്ടിലേക്ക് ടിക്കറ്റുകൾ നൽകി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ്.. | രോഗികൾക്ക് ആശ്വാസമായി നോർക്ക മെഡിക്കൽ ടീം | ഗർഭിണികൾക്കും,ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും മുൻഗണന നൽകണം ഐ വൈ സി സി ബഹ്‌റൈൻ | അതിജീവനത്തിന് ഒരു കൈത്താങ്ങുമായി ബഹറിൻ നവകേരള | എം. എ. റഷീദ് 18 മെയ് തിങ്കളാഴ്ച ബഹ്‌റൈൻ സമയം രാത്രി ഒമ്പതു മണിക്ക് നമ്മോട് നാട്ടിൽ നിന്നും സംവദിക്കുന്നു... | ഷിഫാ അൽ ജസീറ ഗ്രൂപ്പ് ഭക്ഷണ കിറ്റുകൾ തണലിന് കൈമാറി | ലുലു ഇൻ്റർനാഷണൽ എക്സ്ചേഞ്ച് ഗ്രൂപ്പ് തണലിന് ഭക്ഷണ കിറ്റുകൾ കൈമാറി | മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം തൊഴിലാളികൾക്കു ഭക്ഷണം വിതരണം നടത്തി. | തൊഴിൽ നഷ്ടപെട്ട കുടുംബത്തിന് യൂത്ത് കെയർ ടിക്കറ്റ് നൽകി... |

ഒമാനിൽ സർക്കാർ സേവനങ്ങൾക്ക് ഇ-പേയ്‌മെന്റ് നിർബന്ധമാക്കുന്നു

ഒമാൻ:2020 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഫീ​സു​ക​ളും പ​ണ​മ​ട​ക്ക​ലും ഇ​ല​ക്‌​ട്രോ​ണി​ക് രീ​തി​യി​ൽ ഓ​ൺ​ലൈ​ൻ പേ​യ്‌മെന്റാ​യി ശേ​ഖ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യ​ത്തി ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.നേ​രി​ട്ടോ മ​റ്റേ​തെ​ങ്കി​ലും ബാ​ങ്കി​ങ് രീ​തി​യി​ലോ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യാ​ൽ സ്വീ​ക​രി​ക്കി​ല്ലെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഇ​ല​ക്ട്രോ​ണി​ക് പേ​യ്‌​മെന്റ് വ​ഴി മാ​ത്രം പ​ണം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​ൽ​ത്താ​നേ​റ്റി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പു​തി​യ വ​ർ​ഷ​ത്തി​ൽ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് സം​വിധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ പേ​യ്‌​മെൻറു​ക​ൾ ശേ​ഖ​രി​ക്കാ​ൻ പാ​ടു​ള്ളൂ.മ​റ്റേ​തെ​ങ്കി​ലും രൂ​പ​ത്തി​ൽ പേ​യ്‌​മെന്റ്ശേ​ഖ​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ധ​ന​കാര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കുന്ന ഫീ​സി​ലെ ഒ​രു ശ​ത​മാ​നം ക​മീ​ഷ​ൻ സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും അ​ത് പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്നതി​നാ​ണ് പു​തി​യ ന​ട​പ​ടി​യെ​ന്നും നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആവശ്യപ്പെട്ടു.സു​ൽ​ത്താ​നേ​റ്റി​ലെ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ വ​ഴി പേ​യ്‌​മെന്റ് ​ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ല​ക്ട്രോണി​ക് പേ​യ്‌മെന്റ് ​ഗേ​റ്റ്‌​വേ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​മ​ന്ത്രാ​ല​യം നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റു​ക​ളെ പ​രാ​മ​ർ​ശി​ച്ചാ​ണ് നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ-​പേ​യ്‌​മെന്റ്റു​ക​​ൾ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് സ​ർ​ക്കാ​റി​ന് ലാ​ഭി​ക്കാ​ൻ ക​ഴി​യും.ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ബി​ല്ലു​ക​ളോ ഫീ​സു​ക​ളോ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സാ​ധാ​ര​ണ മാ​ർ​ഗ​മാ​യി ഇ-​പേ​യ്‌​ സം​വി​ധാ​നം കൂ​ടു​ത​ലാ​യി മാ​റു​ക​യാ​ണ്.സു​ര​ക്ഷി​ത​മാ​യ ഓ​ൺ​ലൈ​ൻ പേ​യ്‌​മെന്റ്റു​ക​ൾ (ഇ-​പേ​യ്‌​മെന്റ്റു​ക​ൾ) അ​നു​വ​ദി​ക്കു​ന്ന ഇ-​ഗ​വേ​ണ​ൻ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​യും പൂ​ർ​ണ ഇ-​കോ​മേ​ഴ്‌​സ് സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ഒ​രു പ്ര​വ​ർ​ത്ത​ന ഘ​ട​ക​മാ​ണ് ദേ​ശീ​യ ഇ-​പേ​യ്‌മെന്റ് ഗേ​റ്റ്‌​വേ ന​ൽ​കു​ന്ന​ത്.ഇ-​ഗ​വേ​ണ​ൻ​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യയം 2017ൽ ​പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളി​ൽ പ​ണ​ര​ഹി​ത​മാ​യ ഇ​ട​പാ​ടു​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു.എ​ന്നാ​ൽ,സ​മൂ​ഹ​ത്തി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം ചി​ല സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ പ​ണ​മ​ട​ക്ക​ൽ സ്വീ​ക​രി​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് പു​തു​ക്ക​ൽ,സി​വി​ൽ,റ​സി​ഡ​ൻ​റ് കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലെ (ആ​ർ‌.​ഒ.​പി) എ​ല്ലാ ഇ​ട​പാ​ടു​ക​ളും ബാ​ങ്ക് കാ​ർ​ഡു​ക​ൾ വ​ഴി ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.ദേ​ശീ​യ ഇ-​പേ​യ്‌​മ​െൻറ് ഗേ​റ്റ്‌​വേ ഒ​മാ​നി​ൽ കാ​ര്യ​ക്ഷ​മ​മാ​യും ല​ളി​ത​മാ​യും അ​തേ​സ​മ​യം വ​ള​രെ വേ​ഗ​ത്തി​ലും ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള വ​ലി​യ സൗ​ക​ര്യ​മാ​ണ് ഉ​റ​പ്പു​ന​ൽ​കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

29 May 2020

Latest News