Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.എ.ഇയിൽ പ്രധാന പാതകളുടെ നവീകരണം ഉറപ്പാക്കുന്നു

യുഎഇ:പ്രധാന പാതകളുടെ നവീകരണം ഉറപ്പാക്കാനുള്ള യു.എ.ഇ തീരുമാനം ദുബായ്-ഷാർജ റൂട്ടിലെ ഗതാഗതത്തിരക്ക് കുറക്കും.100 കോടി ദിർഹത്തിന്റെ വൻ വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.ഇതിൽ 78 കോടി ദിർഹം ദുബായ്,ഷാർജ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ നവീകരണം ലക്ഷ്യം വെച്ചാണ്.അൽ ഇത്തിഹാദ്,മുഹമ്മദ് ബിൻ സായിദ്,എമിറേറ്റ്സ് എന്നീ ഹൈവേകളാണ് കൂടുതൽ സംവിധാനങ്ങളോടെ വികസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തമാസം നിർമാണ ജോലികൾ ആരംഭിക്കും.വിവിധ പാതകൾക്കായി 338 കോടി ദിർഹമിൻെറ പദ്ധതികളാണു നടപ്പാക്കുക.അൽ ഇത്തിഹാദ് റോഡ്-വികസനത്തിന് 23 കോടിയും എമിറേറ്റ്സ് റോഡിന് 20 കോടിയും മുഹമ്മദ് ബിൻ സായിദ് റോഡിന്‌ 13 കോടിയും അൽ ദൈദ് റോഡിന് 22 കോടിയുമാണ് വകയിരുത്തിയ തുക.ഇതിൻെറ ഉപപാതകൾക്കായി തുക വേറെയും അനുവദിച്ചിട്ടുണ്ട്.ഇത്തിഹാദ് സ്ട്രീറ്റ് ഒന്നാം ഘട്ടം അടുത്ത വർഷം പകുതിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ശൈഖ് സായിദ് ഇന്റർസെക്ഷനെയും അജ്മാൻ പള്ളിയെയും ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്.ഏതാണ്ട് അഞ്ചു കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്.വിദ്യാഭ്യാസം,സുരക്ഷ,ആരോഗ്യം,അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ 36 പദ്ധതികൾ കൂടി നടപ്പാക്കാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

 

 

 

21 November 2024

Latest News