Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ പുതിയ തൊഴിൽ വിസകളുടെ എണ്ണം കുറഞ്ഞു

മസ്കറ്റ്:ഒമാനിൽ കഴിഞ്ഞ വർഷം പുതുതായി അനുവദിച്ചത് 2.95 ലക്ഷം തൊഴിൽ വിസകളായിരുന്നു.മുമ്പുള്ള രണ്ടു വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ തൊഴിൽ വിസകളുടെ എണ്ണത്തിൽ കാര്യമായ കുറവാണു ഉണ്ടായതെന്ന് ദേശിയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നു.അതേസമയം,തൊഴിൽ വിസകളുടെ എണ്ണം കുറഞ്ഞപ്പോൾ വിസിറ്റിങ്,ടൂറിസ്റ് വിസകളുടെ എണ്ണം കാര്യമായി വർധിച്ചതായും റിപ്പോർട്ടിൽ കാണിക്കുന്നു.8.04 ലക്ഷം വിസിറ്റിങ് വിസകളാണ് കഴിഞ്ഞ വർഷം ഒമാനിൽ അനുവദിച്ചത്.2016ൽ ഇത് 4.19 ലക്ഷവും 2017ൽ 4.55 ലക്ഷവുമായിരുന്നു.ടൂറിസ്റ് വിസകളുടെ എണ്ണത്തിലും ഇരട്ടിയോളം വർധനയുണ്ട്.2017 ൽ 2.81 ലക്ഷം തൊഴിവിസകൾ റദ്ദാക്കിയപ്പോൾ കഴിഞ്ഞ വർഷം അത് 2.78 ലക്ഷമായി കുറഞ്ഞു.വിവിധ തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനു ഏർപ്പെടുത്തിയ വിസാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങളാണ് പുതിയ തൊഴിൽ വിസകളുടെ എണ്ണക്കുറവിൽ പ്രതിഫലിക്കുന്നതെന്ന് ചൂടിക്കാണിക്കപ്പെടുന്നുണ്ട്.
വിസാ നടപടിക്രമങ്ങൾ ക്രമീകരിക്കാൻ ടൂറിസം മന്ത്രാലയവും റോയൽ ഒമാൻ പോലീസും ചേർന്ന് കൈകൊണ്ട നടപടികളാണ് ടൂറിസ്റ്റു വിസയുടെ എണ്ണത്തിലെ വർധനയ്ക്ക് കാരണം.നേരത്തെ ടൂറിസ്റ് വിസയ്ക്ക് ഹോട്ടൽ ബുക്കിംഗ് നിർബന്ധമായിരുന്നു.ഇ-വിസ സമ്പ്രദായം നടപ്പാക്കിയതിനൊപ്പം ഈ നിബന്ധന എടുത്തുകളഞ്ഞതും സഞ്ചാരികളുടെ ഒഴുക്കിനു കാരണമായി.റിലേറ്റീവ് ജോയ്‌നിങ് വിസകളുടെ എണ്ണവും 2018ൽ മുൻ വർഷത്തേക്കാൾ കൂടിയിട്ടുണ്ട്.

27 July 2024

Latest News