Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി ഭരണ രംഗത്ത് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് സൽമാൻ രാജാവ്

റിയാദ്:സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിറക്കി സൽമാൻ രാജാവ്.വ്യവസായ ധാതുവിഭവ മേഖലയ്ക്കായി പുതിയ മന്ത്രാലയവും രൂപീകരിച്ചിട്ടുണ്ട്.ഇതോടൊപ്പം തന്നെ നിലവിലുള്ള ഊർജ വ്യവസായ മന്ത്രാലയത്തിന്റെ പേര് ഊർജ മന്ത്രാലയം എന്നാക്കി.നിലവിൽ ഒറ്റ മന്ത്രാലയത്തിന് കീഴിലായിരുന്ന ഊർജ,വ്യവസായ മേഖലകൾ വിഭജിച്ച് രണ്ട് പ്രത്യേക മന്ത്രാലയങ്ങളാക്കുകയാണ് ചെയ്തത്.ബന്ദർ അൽ ഖുറൈഫാണ് പുതിയ വ്യവസായ-ധാതുവിഭവ മന്ത്രി.റിയാദിലെ വൻകിട പദ്ധതികളുടെ ചുമതലകൾക്കായി റോയൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.നിലവിലുള്ള റിയാദ് വികസന അതോറിറ്റിയെ റോയൽ കമ്മീഷനാക്കുകയും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ റിയാദ് റോയൽ അധ്യക്ഷനാക്കുകയും ചെയ്തു.ഡാറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻ അതോറിറ്റി എന്ന പേരിൽ പുതിയ സംവിധാനങ്ങൾക്കും രൂപം നൽകി.ഇതിന്റെ കീഴിലായി നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ,നാഷണൽ ഡാറ്റ മാനേജ്‌മന്റ് ഓഫീസ് എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളും നിലവിൽ വരുന്നതായിരിക്കും.റോയൽ കോർട്ട്,അഴിമതി വിരുദ്ധ കമ്മീഷൻ എന്നിവ ഉൾപ്പെടെ സുപ്രധാനമായ ചുമതലകൾ വഹിച്ചിരുന്നവരെയും മാറ്റിയിട്ടുണ്ട്.

21 November 2024

Latest News