Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ കടല്‍തീരങ്ങളില്‍ അപകടകരമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഖത്തർ:ടല്‍തീരങ്ങളില്‍ അപകടകരമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍ ഗതാഗത വകുപ്പ്.ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരവധി ഡ്രൈവര്‍മാരെയും ഇവരുടെ വാഹനങ്ങളും അധികൃതര്‍ പിടികൂടി.ഖത്തറിലെ വിവിധ കടല്‍തീരമേഖലകളിലെ മണല്‍തിട്ടകളിലും മരുഭൂമികളിലും സാഹസിക ഡ്രൈവിങ്ങിനെത്തുന്നവര്‍ക്കെതിരെയാണ് ഗതാഗത വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയത്.ഇതിന്‍റെ ഭാഗമായി ഇത്തരം മേഖലകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ഡ്രൈവര്‍മാരെയും അവരുടെ വാഹനങ്ങളും അധികൃതര്‍ പിടികൂടി.അശ്രദ്ധവും അപകടരവുമായ ഡ്രൈവിങ്, ഡ്രിഫ്റ്റിങ്,വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റുകള്‍ മറച്ചുവെക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഇത്തരം ഡ്രൈവിങ് ഭീഷണിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിന് വേണ്ടി പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.ഇത്തരം നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി മന്ത്രാലയം പ്രത്യേക ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്.ഇതിന്‍റെ ഭാഗമായി തീരമേഖലകളില്‍ റൗണ്ട് ദ ക്ലോക് ട്രാഫിക് നിരീക്ഷണം നടപ്പിലാക്കാനും മേഖലകളിലെ ഷോപ്പുകളില്‍ പരിശോധനകള്‍ നടത്താനും തീരുമാനമായി.സാഹസിക ബൈക്കുകള്‍,കാറുകള്‍, എന്നിവ വാടകക്ക് നല്‍കുന്ന ഷോപ്പുകളിലും പരിശോധനകള്‍ കര്‍ശനമാക്കും.മതിയായ ലൈസന്‍സോട് കൂടിയാണോ ഇത്തരം ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന.

 

 

 

 

 

 

 

7 November 2024

Latest News