Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആരോഗ്യ അവബോധന ക്ലാസ് സംഘടിപ്പിച്ചു

ആരോഗ്യ അവബോധന ക്ലാസ് സംഘടിപ്പിച്ചു
ജുബൈൽ : ജുബൈൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ കോവിഡ് -19 നെ സംബന്ധിച്ചു ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു .റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിലെ ഡോക്ടർ ഷൈൻ ടി ജെ നയിച്ച ക്ലാസ്സിൽ ജുബൈലിലെ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു .വളരെ ലളിതമായും പ്രേക്ഷർക്ക് ആശ്വാസം പകരുന്നതുമായ ക്ലാസിന് ഡോക്ടർ നവ്യ മോഡറേറ്ററായി വർത്തിച്ചു .
കോവിഡ് 19 ന്റെ ഉത്ഭവത്തെയും സൗദി ഗവണ്മെന്റ് കൈക്കൊള്ളുന്ന മുൻ കരുതലിനെയും ഡോക്ടർ ഷൈൻ ടി ജെ വിശദീകരിച്ചു .
തദവസരത്തിൽ ജുബൈലിലെ പ്രമുഖ വ്യക്തിത്വങ്ങളായ നൂഹ് പാപ്പിനിശ്ശേരി , അഷ്‌റഫ് മുവ്വാറ്റുപുഴ , ശിഹാബ് കായംകുളം , സനിൽ കുമാർ , നൗഷാദ് പി. കെ, നിസ്സാം ,നജീബ് വക്കം,കോയ താനൂർ , സലിം വെളിത്തു, അബ്ദുൽ ഗഫൂർ, റിയാസ് എൻ. പി, ഷാഹിദ് കാക്കൂർ, വിനോദ് ഗോപിനാഥൻ നായർ, അൻഷാദ് ആദം, വിൽ‌സൺ ജോസഫ്, ഇർഷാദ് എന്നിവർ പങ്കെടുത്തു.
ജുബൈൽ മലയാളി സമാജം പ്രസിഡന്റ്‌ തോമസ് മാമ്മൂടൻ അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെകട്ടറി ബൈജു അഞ്ചൽ സ്വാഗതവും എബി ജോൺ നന്ദിയും രേഖപ്പെടുത്തി .അജ്മൽ സാബു സൂം കോഓർഡിനേറ്റർ ആയിരുന്നു. സമാജത്തിന്റെ പ്രതിനിധികളായ റോബിൻസൺ, ആശ ബൈജു ,ബെൻസി ആംബ്രോസ് എന്നിവർ സന്നിഹിതരായിരുന്നു

21 November 2024