Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്ത് തൊഴിൽ ശേഷിയിൽ ഇന്ത്യ മുന്നിൽ

കുവൈത്ത് സിറ്റി:രാ‍ജ്യത്തെ തൊഴിൽ ശേഷിയിൽ ഇപ്പോഴും ഇന്ത്യക്കാർ മുന്നിൽ.സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി 5,87,682 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.സ്വദേശികളും വിദേശികളും ഉൾപ്പെട്ട തൊഴിൽ ശേഷിയുടെ 27.4% ആണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു.5,11,032 (23.9%) ആളുകളുമായി ഈജിപ്താണ് രണ്ടാംസ്ഥാനത്ത്.18.2% മാത്രമാണ് സ്വദേശികളുടെ തോത്.ബംഗ്ലദേശുകാർ 8.5% (1,81,160),പാക്കിസ്ഥാൻ 3.7% (79,753),ഫിലിപ്പീൻസ് 3.7% (78,624) എന്നിങ്ങനെയാണ് കണക്ക് 62,738 സിറിയക്കാരും 57,235 നേപ്പാളുകാരും 25,736 ജോർദാൻ‌കാരും 22,630 ഇറാൻ‌കാരുമുണ്ട് കുവൈത്ത്തൊ ഴിൽ‌‌മേഖലയിൽ.

സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി സ്വദേശി ജീവനക്കാരുടെ പ്രതിമാസ ശരാശരി ശമ്പളം 1435 ദിനാർ ആണ്.വിദേശികളുടേത് ശരാശരി 301 ദിനാറും.സ്വദേശി പുരുഷന്മാർക്ക് സർക്കാർ മേഖലയിൽ ശരാശരി 1822 ദിനാറും സ്വകാര്യമേഖലയിൽ 1431 ദിനാറും ലഭിക്കുന്നു.സ്വദേശി വനിതകൾക്ക് പൊതുമേഖലയിൽ 1276 ദിനാറും സ്വകാര്യമേഖലയിൽ 891 ദിനാറുമാണ് ശരാശരി ശമ്പളം.വിദേശി പുരുഷന്മാർക്ക് സർക്കാർ മേഖലയിലെ ശരാശരി ശമ്പളം 736 ദിനാറും സ്വകാര്യമേഖലയിലേത് 272 ദിനാറുമാണ്.വിദേശി വനിതകൾക്ക് പൊതുമേഖലയിൽ 668 ദിനാറും സ്വകാര്യമേഖലയിൽ ശരാശരി 387 ദിനാറും ലഭിക്കുന്നു.

 

 

 

 

27 April 2024

Latest News