Tue , Feb 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.എ.ഇയില്‍ ഇനി മൊബൈല്‍ വാർഷിക പ്ലാനുകൾ കടുത്ത വ്യവസ്ഥകള്‍ ഇല്ലാതെ റദ്ദാക്കാം

യു.എ.ഇ:യു.എ.ഇയില്‍ മൊബൈല്‍ വാർഷിക പ്ലാനുകൾ കാലാവധി പൂർത്തിയാക്കും മുൻപേ അവസാനിപ്പിക്കുന്നവർ നൽകേണ്ട അധിക ബാധ്യതയിൽ ഇളവു വരുത്തിയ നടപടി ഉപഭോക്താക്കൾക്ക് ഗുണകരമാകും.ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ഇളവ് പ്രഖ്യാപിച്ചത്.ആയിരങ്ങൾക്ക് ഇത് ഗുണകരമാകും.
ഇത്തിസലാത്തിൻെറയും ഡുവിൻെറയും മൊബൈൽ ഫോൺ പ്ലാനുകൾ കാൻസൽ ചെയ്യുേമ്പാൾ ഇനി മുതൽ ഒരു മാസത്തെ വാടക മാത്രം നൽകിയാൽ മതിയാകും.കടുത്ത വ്യവസ്ഥകൾ കാരണം പലർക്കും പ്ലാൻ റദ്ദാക്കാനുള്ള പ്രയാസമാണ് ഇതോടെ ഇല്ലാതാകുന്നത്.

പഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തേ അവശേഷിക്കുന്ന മാസങ്ങളുടെ വാടക കൂടി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി വരികയായിരുന്നു.എന്നാൽ ഇത് പ്രയാസകരമാണെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം.ടെലികോം മേഖലയിലെ ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന് വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിന് മടിയില്ലെന്ന് ട്രാ ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി അറിയിച്ചു.സൗകര്യപ്രദമായ പാക്കേജുകൾ തെരഞ്ഞെടുക്കാൻ പുതിയ വ്യവസ്ഥ ഉപഭോക്താക്കൾക്ക് സഹായകമാകും.ജനുവരി ഒന്നു മുതലാണ് ഇത് പ്രാബല്യത്തിലാവുക.

 

 

 

 

 

 

11 February 2025

Latest News