Wed , Sep 27 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി വ്യോമയാന മന്ത്രാലയം

സൗദി അറേബ്യ:ന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളില്‍ വ്യോമയാന മന്ത്രാലയം മാറ്റം വരുത്തി.കൂടുതല്‍ വിമാനങ്ങളും ജിദ്ദ അന്താരാഷ്ട്ര വിമാനതത്താവളത്തിലേക്കായിരിക്കും സര്‍വ്വീസ് നടത്തുക.മദീന വിമാനതാവളത്തില്‍ വിമാനങ്ങള്‍ക്ക് ലാന്റിംഗിന് സമയ സ്ലോട്ട് അനുവദിക്കാത്തതാണ് മാറ്റത്തിന് കാരണം.
ഇന്ത്യയിലെ 22 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണ തീര്‍ത്ഥാടകരെത്തുക.11 കേന്ദ്രങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും,11 കേന്ദ്രങ്ങളില്‍ നിന്ന് മദീനയിലേക്കും സര്‍വ്വീസ് നടത്തും വിധമാണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്.എന്നാല്‍ മദീന വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളുടെ ലാന്റിംഗിനായുള്ള സമയം അനുവദിക്കാത്തതിനാല്‍ മദീനയിലെത്തേണ്ടിയിരുന്ന നാല് കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ ജിദ്ദയിലേക്ക് മാറ്റി ടെണ്ടര്‍ പുനക്രമീകരിച്ചു.പകരം ജിദ്ദയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ മദീനയിലേക്കും മാറ്റിയിട്ടുണ്ട്.കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഹജ്ജ് സര്‍വ്വീസിന് ഉപയോഗിക്കാന്‍ പാടില്ല.ഒന്നേകാൽ ലക്ഷത്തിലധികം (1,25,025) പേര്‍ക്ക് വിമാനയാത്രക്ക് അവസരമൊരുക്കണമെന്നും,തീര്‍ത്ഥാടകരെ കൊണ്ടുപോയ വിമാനത്തില്‍ തന്നെ തിരിച്ചെത്തിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ടെണ്ടര്‍ ക്ഷണിച്ചത്.മുഴുവന്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നം സര്‍വ്വീസ് നടത്താനാണ് എയര്‍ഇന്ത്യയുടെ ശ്രമം.എന്നാല്‍ കോഴിക്കോട്,കൊച്ചി ഉള്‍പ്പെടെ നിലവില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന എയര്‍പോര്‍ട്ടുകള്‍ മാത്രമാണ് സൗദി എയര്‍ലൈന്‍സ് ലക്ഷ്യം വെക്കുന്നത്. നാസ് എയറും ടെണ്ടര്‍ നല്‍കാനുള്ള ശ്രമത്തിലാണ്.

27 September 2023

Latest News