Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ലേബർ വിസകൾ റദ്ദാക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം


സൗദി അറേബ്യ:സൗദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം.അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്.എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം ഇന്ന് വ്യക്തമാക്കി.'ആമിൽ' വിസ അഥവാ ലേബർ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൗദിയിലുള്ളത്.അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കാനാണ് സൗദി നൈപുണ്യ പരീക്ഷ പദ്ധതി ലക്ഷ്യം വെക്കുന്നത്.ഇക്കാര്യത്തില്‍ പരീക്ഷ പ്രോഗ്രാം മേധാവിയെ ഉദ്ദരിച്ചു വന്ന വാര്‍ത്തകളിലാണ് ഭാവിയില്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കുമെന്നും ഉണ്ടായത്.ഇതില്‍ ലേബര്‍ വിസകള്‍ നിര്‍‌ത്തുമെന്ന കാര്യമാണ് തൊഴില്‍ മന്ത്രാലയം നിഷേധിച്ചത്.ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ പറഞ്ഞു.സൗദിയില്‍ തൊഴിലാളികളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ കൂടുതലുള്ള ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ പരീക്ഷ വരുന്നത്.ഡിസംബര്‍ മുതല്‍ നടത്താനാണ് പദ്ധതിയെന്ന് തൊഴില്‍ നൈപുണ്യ പരീക്ഷാ വിഭാഗം മേധാവി കഴിഞ്ഞ ദിവസം ദമ്മാമില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കിരുന്നു.എന്നാൽ ലേബർ വിസ റദ്ദാക്കി എന്ന രീതിയിൽ വന്ന വാര്‍ത്തയിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമില്ല എന്ന് മന്ത്രാലയം അറിയിച്ചത്.

 

 

 

 

 

 

18 April 2024

Latest News