Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൗരത്വ ഭേദഗതി കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

അൽ ഖോബാർ : പൗരത്വത്തിനുളള അർഹതയിൽ നിന്ന് മുസ്ലീങ്ങളെ മാത്രം തടയുന്ന, വർഗ്ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ ശിഥിലമാക്കാൻ വേണ്ടി ബി ജെ പി ഗവൺമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ല് കീറിയെറിഞ്ഞു കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം ഖോബാർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളെ എന്ത് വിലകൊടുത്തും തടയണമെന്നും, കൂട്ടായ പ്രതിഷേധങ്ങൾ രാജ്യത്തും, പ്രവാസലോകത്തും ഉയർന്നു വരേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി മുബാറക് പൊയിൽത്തൊടി ഉദ്ഘാടനം ചെയ്തു. കേരളസ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം വടകര, സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി നാസർ ഒടുങ്ങാട്, ഖോബാർ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഷീദ് പുന്നപ്ര, സെക്രട്ടറി മൻസൂർ പൊന്നാനി, അഷ്കർ തിരുനാവായ, അഹമ്മദ് കബീർ തുടങ്ങിയവർ നേതൃത്വം നൽകി.

13 January 2025

Latest News