Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിലെ ഇടുങ്ങിയ ബഖാലകൾക്ക് വിട.

സൗദി അറേബ്യ:സൗദിയിലെ ഇടുങ്ങിയ ബഖാലകളും സെൻട്രൽ മാർക്കറ്റുകളും മിനി മാർക്കറ്റുകളും പരിഷ്കരിക്കുന്ന എല്ലാ വ്യവസ്ഥകളും അംഗീകരിച്ചതായി സൗദി വാണിജ്യ നിക്ഷേപ മന്ത്രി  ഡോ:മാജിദ് അൽ കസബി അറിയിച്ചു.ബഖാല,മിനി മാർക്കറ്റ് മേഖലയിൽ ഏകീകൃത നിലവാരം കൊണ്ട് വരലും ബിനാമി ഇടപാടുകൾ അവസാനിപ്പിക്കലുമെല്ലാം നിയമാവലി പരിഷ്ക്കരിക്കുന്നതിലൂടെ മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം ലക്ഷ്യമാക്കുന്നുണ്ട്.

പുതുതായി ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിയമങ്ങൾ പാലിച്ചിരിക്കണം.എന്നാൽ നിലവിലുള്ള ബഖാലകൾക്കും സൂപ്പർമാർക്കറ്റുമെല്ലാം പരിഷ്‌ക്കരണം നടപ്പാക്കാൻ 2 വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.പുതിയ നിയമാവലി അനുസരിച്ചു സ്ഥാപനങ്ങളുടെ മുൻവശം മുഴുവൻ സുതാര്യമായ ഗ്ലാസ് ഉണ്ടായിരിക്കൽ നിർബന്ധമാണ്.അകത്തു നിന്ന് പുറത്തേയ്ക്കും തിരിച്ചും നോക്കിയാൽ കാണാൻ കഴിയണം.സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന  കെട്ടിടങ്ങൾ സൗദി നിർമ്മാണ വ്യവസ്ഥയ്ക്ക് അനുസൃതമായിരിക്കുകയും വേണം.കടകളിൽ സൗകര്യമായി നടക്കാൻ കഴിയണം,തിങ്ങിയ രീതിയിൽ സാധനങ്ങൾ വയ്ക്കാൻ പാടില്ല,കടകളിലെ മുഴുവൻ ജീവനക്കാർക്കും യൂണിഫോം ഉണ്ടായിരിക്കണം,ട്രേഡ് മാർക്ക് ഉള്ള സ്ഥാപനങ്ങൾക്ക് പുറത്തു സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്ക് 300 സെന്റിമീറ്ററിൽ കൂടാത്ത നീളവും,80 സെന്റിമീറ്ററിൽ കൂടാത്ത ഉയരവും ഉണ്ടായിരിക്കണം.സ്വന്തമായി ട്രേഡ് മാർക്കില്ലാത്ത കടകൾക്കെല്ലാം ഏകീകൃത ബോർഡുകൾ നിലവിൽ വരും.

18 April 2024

Latest News